നരേന്ദ്രമോദിയെ കണ്ട് വിറളി പിടിച്ച് പാമ്പും കീരിയും വരെ ഒന്നിച്ചു; കഴിഞ്ഞ നാല് വര്‍ഷത്തെ കണക്ക് ചോദിക്കുന്ന രാഹുല്‍ ഗാന്ധിയോട് കഴിഞ്ഞ നാല് തലമുറകളുടെ കണക്ക് ജനം ചോദിക്കുകയാണ്; പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ കൈകോര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് വിറളി പിടിച്ച് ബന്ധവൈരികളായ പാമ്പും കീരിയും വരെ ഒന്നിച്ചുവെന്ന് അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷത്തെ കണക്ക് ചോദിക്കുന്ന രാഹുല്‍ ഗാന്ധിയോട് കഴിഞ്ഞ നാല് തലമുറകളുടെ കണക്ക് ജനം ചോദിച്ചു കൊണ്ടിരിക്കുകയാണെന്നും അമിത് ഷാ പരിഹസിച്ചു. മുംബൈയില്‍ നടക്കുന്ന ബിജെപി സ്ഥാപകദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം. 11 കോടിയോളം അംഗങ്ങളുള്ള ബിജെപിയ്ക്ക് ഇപ്പോൾ സുവർണ്ണ കാലമല്ലെന്നും പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപി സര്‍ക്കാരുകള്‍ നിലവില്‍ വരുമ്പോഴാണ് ബിജെപിയുടെ യഥാര്‍ത്ഥ സുവര്‍ണകാലമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha