കുവൈറ്റില്‍ കനത്ത മഴ... വിശുദ്ധനാടുകളില്‍ തീര്‍ഥാടനത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങുകയായിരുന്ന 35 അംഗ മലയാളി സംഘം വിമാനത്താവളത്തില്‍ കുടുങ്ങി
വിശുദ്ധനാടുകളില്‍ തീര്‍ഥാടനത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങുകയായിരുന്ന 35 അംഗ മലയാളി സംഘം കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങി. കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ ബുധനാഴ്ച രാത്രിയോടെ കുവൈത്ത് വിമാനത്താവളം അടച്ചിട്ടിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ തുറന്നെങ്കിലും വിമാനത്താവളം കുവൈത്ത് എയര്‍വെയ്സ് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ പലതും യാത്ര റീഷെഡ്യൂള്‍ ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ കുവൈത്തില്‍ എത്തിയ സംഘത്തിന്റെ തുടര്‍വിമാനം മഴമൂലം റദ്ദാക്കിയിരുന്നു. ഇതോടെ ഹോട്ടലില്‍ തങ്ങിയ ഇവര്‍ അഞ്ച് മണിക്കൂറിന് ശേഷം പുറത്തിറങ്ങിയെങ്കിലും തുടര്‍യാത്ര നടത്താനായില്ല. വിമാനത്താവളം തുറന്നെങ്കിലും വിമാന സര്‍വീസുകളില്‍ പലതും മണിക്കൂറുകള്‍ വൈകിയാണു പുനരാരംഭിച്ചത്. ചില വിമാനങ്ങള്‍ റദ്ദാക്കുകയും മറ്റു ചിലത് വഴിതിരിച്ച് വിടുകയും ചെയ്തു.
തുടര്‍യാത്ര മുടങ്ങിയതോടെ മാറിയുടുക്കാന്‍ വസ്ത്രം പോലും ഇല്ലാത്ത അവസ്ഥയിലാണ് 15 സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമെന്ന് റിട്ട എഡിപിഐ പി.എസ്. മാത്യു പറഞ്ഞു. പ്രായമായ നിരവധി പേര് സംഘത്തിലുണ്ട്. അത്യാവശ്യ മരുന്നുകള്‍ വിമാനത്തിലെ ബഗേജിനകത്ത് ആയതിനാലുള്ള ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ സഹായവും ലഭിക്കുന്നില്ലെന്ന് സംഘം പറഞ്ഞു. നവംബര്‍ അഞ്ചിനാണ് ഫാ.ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തിലുള്ള സംഘം വിശുദ്ധനാട് സന്ദര്‍ശിക്കാനായി പുറപ്പെട്ടത്. ഗ്രാന്‍ ഹോളിഡേയ്സ് ആണ് യാത്ര സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha