ഇനി ഞാൻ ഒന്നിനേം നോവിക്കില്ല എന്റെ സാറേ .... ഉന്നം വെച്ചത് പൂച്ചയെ; കുഴിച്ചത് സ്വന്തം കുഴി; വെടിയുണ്ട തലച്ചോറിൽ തറച്ച് കയറിയ ഒമാനി ബാലന്റെ ശസ്ത്രക്രിയ കൊച്ചിയിൽ വിജയകരം

ഇനി പൂച്ചയെ എന്നല്ല ഒരു ജീവിയെ പോലും നോവിക്കില്ലെന്നാണ് അബ്ദുൽ ഖാദറിന്റെ തീരുമാനം.അബ്ദുൾ ഖാദർ നടത്തുന്ന ചിക്കൻ ഫാമിലെ കോഴികളെ ആക്രമിക്കാനെത്തിയ പൂച്ചയെ കൊല്ലാനായി തോക്കിൽ നിറയൊഴിച്ചപ്പോൾ വെടിയുണ്ട ഉന്നം തെറ്റി സ്വന്തം തലച്ചോറില്‍ തറച്ച് മരണത്തോട് മല്ലടിച്ച പതിനേഴുകാരനായ ഒമാനി ബാലനാണ് അബ്ദുള്‍ ഖാദര്‍ മുഹമ്മദ് ഹമീദ് അല്‍ അലാവി.ലച്ചോറിൽ തറച്ച വെടിയുണ്ട കൊച്ചി വി.പി.എസ്. ലേക്‌ഷോർ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തുടർന്ന് സുഖം പ്രാപിക്കുന്ന യുവാവ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് തന്റെ നയം വ്യക്തമാക്കിയത്.
നനവംബര്‍ 20 ന് ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ നിന്ന് 285 കിലോ മീറ്റര്‍ അകലെയുള്ള ജലാന്‍ ബനി ബു അലി എന്ന സ്ഥലത്ത് വച്ചാണ് അബ്ദുള്‍ ഖാദറിന് വെടിയേറ്റത്.അബ്ദുൾ ഖാദർ നടത്തുന്ന ചിക്കൻ ഫാമിലെ കോഴികളെ ആക്രമിക്കാനെത്തിയ പൂച്ചയെ വെടിവെച്ചതാണ് അബദ്ധത്തിൽ അബ്ദുൾ ഖാദറിന്റെ ഇടതു താടിയിലേറ്റത്. വെടിയുണ്ടയുടെ ഒരു ഭാഗം അവിടെ തങ്ങിയെങ്കിലും മറ്റൊരു ഭാഗം നാക്കിലൂടെയും മൂക്കിലൂടെയും കടന്നുപോയി തലച്ചോറിൽ തറയ്ക്കുകയായിരുന്നു.
താടിയെല്ലിലെ വെടിയുണ്ടയുടെ ഭാഗം ഒമാനിലെ ആശുപത്രിയില്‍ വച്ചുതന്നെ ഭാഗികമായി നീക്കം ചെയ്യാനായെങ്കിലും തലച്ചോറില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്യാന്‍ വിദഗ്ധ ശസ്ത്രക്രിയയ്ക്കായി ഡിസംബര്‍ 18 ന് ലേക്ക്‌ഷോറില്‍ എത്തിക്കുകയായിരുന്നു. രണ്ടു ഘട്ടമായി നടത്തിയ ശസ്ത്രക്രിയകളിലൂടെയാണ് വെടിയുണ്ടയുടെ ഭാഗങ്ങൾ പൂർണമായും നീക്കം ചെയ്തതെന്ന് ന്യൂറോസർജറി വിഭാഗം തലവൻ ഡോ. സുധീഷ് കരുണാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തലച്ചോറില്‍ ശസ്ത്രക്രിയ ചെയ്യാനായി തലയോടിന്റെ ഒരു ഭാഗം തുറക്കുന്ന ഫ്രണ്ടല്‍ ക്രാനിയോടമി ചെയ്തതിനു ശേഷം ഡിസംബര്‍ 20-നാണ് എട്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വെടിയുണ്ടയുടെ ഭാഗം തലച്ചോറില്‍ നിന്ന് നീക്കം ചെയ്തത്. പിന്നീട് ഇ എന്‍ ടി സര്‍ജന്‍, ഓറോമാക്‌സിലോഫേഷ്യല്‍ സര്‍ജന്‍ എന്നിവര്‍ ചേര്‍ന്ന് താടിയെല്ലില്‍ അവശേഷിച്ച വെടിയുണ്ട ഭാഗങ്ങളും ശസ്ത്രക്രിയയിലൂടെ നീക്കി.
ശസ്ത്രക്രിയക്ക് ശേഷം താന്‍ നാലു ദിവസം വെന്റിലേറ്ററിലായിരുന്നുവെന്നും മുറിവ് പൂര്‍ണമായും ഭേദപ്പെട്ട് ഒമാനിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയാണെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ശസ്ത്രക്രിയയില്‍ ഡോ. സുധീഷ് കരുണാകരനോടൊപ്പം വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഡോ. ഇടിക്കുള കെ. മാത്യു, ഡോ. അരുണ്‍ ഉമ്മന്‍, ഡോ. അജയ് കുമാര്‍, ഡോ. ജേക്കബ് ചാക്കോ, ഡോ. ജോജി ആന്റണി തുടങ്ങിയവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha