ഷൈഖ് ഹസീന വൻ ഭൂരിപക്ഷത്തോടെ ബംഗ്ലാദേശിൽ അധികാരത്തില്‍ എത്തി . ഇതോടെ നാലാം തവണയാണ് അവാമി പാർട്ടിയുടെ ടിക്കറ്റിൽ ഹസീന പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടന്നത്

ഇത്തവണയും ഷൈഖ് ഹസീന വൻ ഭൂരിപക്ഷത്തോടെ ബംഗ്ലാദേശിൽ
അധികാരത്തില്‍ എത്തി . ഇതോടെ നാലാം തവണയാണ്ം അവാമി പാർട്ടിയുടെ ടിക്കറ്റിൽ ഹസീന പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടന്നത്. തുടർച്ചയായി മൂന്നാം തവണയാണ് ഷൈഖ് ഹസീന പ്രധാനമന്ത്രിയാകുന്നത് .
തെരഞ്ഞെടുപ്പ് സമയത്തു രാജ്യത്തു വൻ കലാപം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ അക്രമങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ജാതിയോ സംഗ്ഷദ് എന്നറിയപ്പെടുന്ന ബംഗ്ലാദേശ് പാര്‍ലമെന്‍റിന്‍റെ 350 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് .
മൊത്തം സീറ്റുകളിൽ 50 എണ്ണം സ്ത്രീകളുടെ സംവരണ സീറ്റുകളാണ്. അഞ്ചു വര്‍ഷമാണ് പാര്‍ലമെന്‍റിന്‍റെ കാലാവധി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചു എന്ന പ്രത്യേകതയുമുണ്ട് .
കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. രാജ്യത്തുടനീളം ആക്രമണങ്ങൾ ഉണ്ടായി. രാവിലെ എട്ടു മുതൽ തന്നെ പോളിങ് ബൂത്തുകൾക്കു പുറത്ത് സ്ത്രീകളുൾപ്പെടെ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. അക്രമം കണക്കിലെടുത്ത് രാജ്യത്തുടനീളം ആറുലക്ഷം സൈനികരെയാണ് വിന്യസിച്ചിരുന്നത് .
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിക്കയിടത്തും ഭരണകക്ഷിയായ അവാമി ലീഗിന്റെയും പ്രതിപക്ഷമായ ബിഎൻപിയുടേയും അനുയായികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അക്രമങ്ങളിൽ ഇതുവരെ 15 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റു.
വോട്ടിങ്ങിൽ ക്രമക്കേടുകൾ നടന്നെന്നാരോപിച്ച് പ്രതിപക്ഷമായ ബംഗാദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha