14 വർഷം കോമയിൽക്കഴിഞ്ഞ യുവതി കുഞ്ഞിന് ജന്മം നൽകി; പീഡിപ്പിച്ചത് ആരെന്നറിയാതെ പോലീസും ബന്ധപ്പെട്ടവരും

14 വർഷമായി കോമയിലായിരുന്ന യുവതി ആൺകുഞ്ഞിനു ജന്മം നൽകിയത് വേദനിക്കുന്ന അനുഭവമായി . യുഎസിലെ അരിസോണ സംസ്ഥാനത്തെ ഫീനിക്സിലാണു സംഭവം.ആരാണ് യുവതിയോട് ഈ ക്രൂരത ചെയ്തതെന്ന് അറിവായിട്ടില്ല.
ആരിസോണയിലെ ഹസിയെൻഡ എന്ന ആരോഗ്യ പരിപാലന കേന്ദ്രമാണു 14 വർഷമായി ഈ യുവതിയെ ശുശ്രൂഷിച്ചിരുന്നത്. അവിടെവെച്ചാണ് ഡിസംബർ 29ന് യുവതി കുഞ്ഞിന് ജന്മം നൽകിയത് .
യുവതി ലൈംഗിക പീഡനത്തിനിരയായതും ഗർഭിണിയാഎത്തും ഇതുവരെ തിരിച്ചറിഞ്ഞില്ല എന്നാണ് ആരോഗ്യ പരിപാലന കേന്ദ്രത്തിലെ ജീവനക്കാർ പറയുന്നത്. എന്നാൽ അടുത്തു പരിചരിക്കുന്ന വനിതാജീവനക്കാർ യുവതി ഗർഭിണിയാണെന്ന് അറിഞ്ഞില്ല എന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. ഇത് ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ വീഴ്ചയായാണ് കണക്കാക്കുന്നത് . യുവതി ഗർഭിണിയാണെന്ന് ഈ 9 മാസവും അവരെ പരിചരിച്ചിരുന്ന ജീവനക്കാർ തിരിച്ചറിഞ്ഞില്ലെന്നത് ആരോഗ്യകേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഫീനിക്സ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
യുവതിയുടെ മുറിയിൽ പ്രവേശിച്ചവരിൽനിന്ന് യുവതിയോട്ആ ക്രൂരത കാട്ടിയ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷക സംഘം. . ഇതിന്റെ ആദ്യ പടിയായി വനിതാ രോഗികളുടെ മുറികളിൽ പുരുഷ ജീവനക്കാർ പ്രവേശിക്കുന്നതു ഹസിയെൻഡ കേന്ദ്രം വിലക്കി. പുരുഷ ജീവനക്കാർ പ്രവേശിക്കുന്നത് അത്യാവശ്യമാണെങ്കിൽ കൂടെ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണു നിർദേശം. സംശയമുള്ളവരുടെ പട്ടിക തയാറാക്കിയശേഷം കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തി ഒത്തുനോക്കാനും തീരുമാനമുണ്ട്.
പ്രസവം അടുത്തപ്പോൾ യുവതിയിൽനിന്ന് ഞരക്കവും മൂളലും കേട്ടെങ്കിലും പ്രസവവേദനയാണെന്ന് റൂമിലുണ്ടായിരുന്ന നഴ്‌സിന് മനസ്സിലായില്ലത്രേ. ഒരു നഴ്സ് മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്. അവരാണ് കുഞ്ഞിനെ പുറത്തെടുത്തതും എന്നാണ് റിപ്പോർട്ടുകൾ
യുവതിയുടെ കുടുംബത്തെ വിവരം അറിയിച്ചോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ആരോഗ്യകേന്ദ്രം പുറത്തുവിട്ടിട്ടില്ല. കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സംഭവം പുറത്തുവന്നതിനെത്തുടർന്നു കേസന്വേഷണം ശക്തിപ്പെടുത്താൻ യുവതിക്കു പിന്തുണയുമായി രണ്ടു സന്നദ്ധ സംഘടനകൾ എത്തിയിട്ടുണ്ട്.
നവജാതശിശു ആരോഗ്യത്തോടെയിരിക്കുന്നുവെന്നും കേന്ദ്രം അറിയിച്ചു
എന്നാൽ യുവതിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha