വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിന്റെ ഉപയോഗം നിർത്തിക്കോ ! ഇല്ലേൽ കീശയിലെ കാശു തീരും; വിരുതന്മാർക്ക് മുട്ടൻ പണിയുമായി ഓറിയാന്റോ പോലീസ്

ഈ വർഷം ആദ്യം മുതൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിരുതന്മാർക്ക് മുട്ടൻ പണിയുമായാണ് അമേരിക്കയിലെ ഓറിയാന്റോ പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. ജനുവരി ഒന്നുമുതല്‍ പ്രാവര്‍ത്തികമായ പുതിയ നിയമ മനുസരിച്ച് ഫോണില്‍ സംസാരിക്കുകയോ മെസേജ് അയക്കുകയോ ചെയ്ത് പിടിക്കപ്പെട്ടാല്‍ ആദ്യ വട്ടം 1000 ഡോളർ പിഴയും രണ്ടാം വട്ടം 2000 ഡോളർ പിഴയും മൂന്നാം വട്ടം 3000 പിഴയും നൽകേണ്ടി വരും.
എന്നാൽ ഇതുകൊണ്ടൊന്നും തീരുന്നില്ല പിഴയുടെ കണക്കുകൾ. ആദ്യ ഘട്ടത്തില്‍ മൂന്ന് ദിവസത്തേക്ക് ലൈസന്‍സ് റദ്ദ് ചെയ്യപ്പെടും. 3 ഡി മെറിറ്റ് പോയിന്റുകളും തലയിലാകും. ആദ്യം പിടിക്കപ്പെട്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ വീണ്ടും പിടിക്കപ്പെട്ടാലാണ് രണ്ടായിരം ഡോളര്‍ പിഴ കൊടുക്കേണ്ടി വരിക. ഈ ഘട്ടത്തില്‍ ഏഴ് ദിവസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കുക. ആറ് ഡിമെറിറ്റ് പോയിന്റുകളും കിട്ടും.
വീണ്ടും കുറ്റം ചെയ്തതായി തെളിയുകയാണെങ്കില്‍ 3000 ഡോളര്‍ പിഴയും മുപ്പത് ദിവസത്തെ ലൈസന്‍സ് റദ്ദ്‌ചെയ്യലും ആറ് ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷ. ഇപ്പോള്‍ നടപ്പിലാക്കിയ അടിസ്ഥാന പിഴ നിലവിലുള്ളതിന്റെ ഇരട്ടിയാണ്.
https://www.facebook.com/Malayalivartha