ഹജ്ജ് കോട്ട : അധികം ലഭിച്ച മുഴുവൻ കോട്ടയും ഇനി മുതൽ സ്വകാര്യ ഗ്രൂപ്പുകൾക്ക്

കഴിഞ്ഞ വർഷം മുതൽ സൗദി ഇന്ത്യക്ക് കൂടുതലായി അനുവദിച്ച മുഴുവൻ ഹജ്ജ് ക്വോട്ടയും ഇക്കുറി സ്വകാര്യ ഗ്രൂപ്പുകൾക്ക് നൽകുന്നു . ഇതോടെ സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട്ട 50,000 ആയി വർധിച്ചു. ഇത്തവണ ഇവർക്ക് 3,677 സീറ്റുകളാണ് അധികമായി ലഭിച്ചത്. പുതിയ ഹജ്ജ് നിയമപ്രകാരം 70 ശതമാനം സീറ്റുകൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കും നൽകണമെന്നാണ് നിർദേശം. ഇപ്രകാരമാണ് സീറ്റുകൾ വീതം വെച്ചതെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പറയുന്നത്. നേരത്തെ, കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് 75ഉം സ്വകാര്യ ഗ്രൂപ്പുകൾക്ക് 25 ശതമാനവുമായിരുന്നു.
കഴിഞ്ഞ വർഷം ഇന്ത്യയുടെ ഹജ്ജ് േക്വാട്ട 1,75,025 ആയി സൗദി ഉയർത്തിയിരുന്നു. ആദ്യഘട്ടത്തിൽ സീറ്റുകൾ വീതം വെച്ച ശേഷമായിരുന്നു അധിക ക്വോട്ട ലഭിച്ചത്. അധികമായി ലഭിച്ച 5,000 സീറ്റുകളിൽ കേന്ദ്ര ഹജജ് കമ്മിറ്റിക്ക് 3,677ഉം സ്വകാര്യ ഗ്രൂപ്പുകൾക്ക് 1,323ഉം നൽകി. ഇതോടെ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും വീതിച്ചുനൽകുന്ന ക്വോട്ട 1,27,077 ആയി ഉയർന്നു. സ്വകാര്യ ഗ്രൂപ്പുകളുടേത് 46,323 ആയും വർധിച്ചു. എന്നാൽ, വെള്ളിയാഴ്ച കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം പുതുതായി ലഭിച്ച 5,000 സീറ്റുകൾ പൂർണമായും സ്വകാര്യ ഗ്രൂപ്പുകൾക്കാണ്.ഇതോടെ േകന്ദ്ര ഹജ്ജ് കമ്മിറ്റിയുടേത് 1,25,025 ആയി കുറയുകയും സ്വകാര്യ ഗ്രൂപ്പുകളുടേത് 50,000 ആയി വർധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha