അമേരിക്കയുടെ പുതിയ സൂര്യോദയമായി നാൻസി പെലോസിയ .. വനിതകള്‍ 'കീഴടക്കിയ' അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കറായി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ

അമേരിക്കയുടെ പുതിയ സൂര്യോദയമായി നാൻസി പെലോസിയ ..
വനിതകള്‍ 'കീഴടക്കിയ' അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കറായി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ
ഡെമോക്രാറ്റുകള്‍ക്കാണ് സഭയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം. 234 ഡെമോക്രാറ്റ് പ്രതിനിധികളും 196 റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരാണ് അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. യുഎസ്സിൽ ഡെമോക്രാറ്റുകൾ രാഷ്ട്രീയ ആധിപത്യത്തിലേക്ക് സഞ്ചരിക്കുന്നതിന്റെ സൂചനയാണിത് .
കാലിഫോർണിയയുടെ 12മത് കൺഗ്രഷണൽ ഡിസിട്രിക്റ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായാണ് പെലോസി സഭയിലെത്തിയത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 430 വോട്ടിൽ 220 വോട്ടും പെലോസി നേടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ കെവിൻ മക്‌കാർത്തിക്ക് 192 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.
ഏറ്റവും കൂടുതല്‍ വനിതാ അംഗങ്ങളുള്ള സഭയില്‍ പ്രവര്‍ത്തിക്കാനായതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് നാന്‍സി പെലോസിയ പ്രതികരിച്ചു. നൂറിലധികം വനിതകൾ അംഗങ്ങളായ സഭയിൽ പ്രവർത്തിക്കാനായതിൽ അഭിമാനമുണ്ടെന്ന് നാൻസി പെലോസിയ പറഞ്ഞു. ചരിത്രത്തിലാദ്യ മായാണ് ഇത്രയും വനിതകൾ അമേരിക്കൻ പ്രതിനിധി സഭയിൽ അംഗങ്ങളാകുന്നത്
ഇത് രണ്ടാംതവണയാണ് നാൻസി പെലോസി സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. 2006ലെ പൊതുതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയപ്പോഴാണ് പെലോസി ആദ്യമായി സ്പീക്കറായത്. അമേരിക്കയുടെ പാർലമെന്റ് ചരിത്രത്തിലെ ആദ്യത്തെ വനിതാ സ്പീക്കറെന്ന ബഹുമതിയും അന്ന് നേടിയിരുന്നു. 1955നു ശേഷമാണ് ഒരംഗം രണ്ടാംതവണയും സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയും നാൻസി പെലോസിയുടെ വിജയത്തിനു പിന്നിലുണ്ട്. 1955ൽ സാം റൈബൺ ആണ് സ്പീക്കറായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത്.
നാൻസി പെലോസിക്കെതിരെ പാർട്ടിക്കകത്ത് ശക്തമായ ചില വിയോജിപ്പുകൾ രൂപപ്പെട്ട സാഹചര്യത്തിലായിരുന്നു സ്പീക്കർ തെരഞ്ഞെടുപ്പ്. പുതിയ തലമുറയ്ക്ക് ഇടം നൽകണമെന്ന ആവശ്യമുയർത്തി ചെറുപ്പക്കാരായ അംഗങ്ങൾ പ്രശ്നമുണ്ടാക്കിയിരുന്നു. എങ്കിലും ഇതിനെ മറികടക്കാൻ പെലോസിക്കായി. ഇവർക്ക് ആകെ നഷ്ടപ്പെട്ടത് 15 ഡെമോക്രാറ്റ് വോട്ടുകളാണ്.
ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ മെക്‌സിക്കന്‍ മതിലില്‍ ഫണ്ട് ഒഴികെയുള്ള ബാക്കി ധനബില്ലുകള്‍ പാസാക്കാന്‍ തയ്യാറാണെന്ന് പെലോസിയ അറിയിച്ചു..രണ്ടുമാസം മുമ്പ് അമേരിക്കൻ ജനത ഒരു പുതിയ സൂര്യോദയത്തിനായി ശബ്ദമുയര്‍ത്തിയെന്നും താൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു ചരിത്രമുഹൂര്‍ത്തമാണെന്നും നാന്‍സി പെലോസി പറഞ്ഞു
https://www.facebook.com/Malayalivartha