സൗദിയില്‍ സ്വദേശിവത്ക്കരണത്തിന്റെ മൂന്നാം ഘട്ടം നാളെ ;മലയാളികൾ ഉൾപ്പടെയുള്ളവർ ആശങ്കയിൽ

സൗദിയില്‍ സ്വദേശിവത്കരണത്തിന്റെ മൂന്നാം ഘട്ടത്തിന് തിങ്കളാഴ്ച തുടക്കമാവും. കഴിഞ്ഞ സപ്തംബറിലാണ് മൂന്ന് ഘട്ടങ്ങളിലായി പന്ത്രണ്ട് മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിന് തുടക്കം കുറിച്ചത്.
ബേക്കറി, ചോക്ലേറ്റ് വിപണന കേന്ദ്രങ്ങളിലാണ് ഈ ഘട്ടത്തില്‍ സൗദി പൗരന്മാരെ നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒട്ടേറെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളാണ് ഈ രംഗങ്ങളില്‍ ജോലി ചെയ്യുന്നത്.
സ്വദേശികളെ നിയമിച്ച് മുന്നോട്ട് പോകുന്നതിനുള്ള ഒരുക്കങ്ങളാണീ ഇപ്പോൾ നടക്കുന്നത്
12 മേഖലകളിലെ സ്വദേശിവത്കരണമാണ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രഖ്യാപിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളായി ഇത് നടപ്പാക്കാനായിരുന്നു തീരുമാനം. ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൂന്നാം ഘട്ടം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.
ബേക്കറി, ചോക്ലേറ്റ് കടകളില്‍ സ്വദേശികളെ നിയമിക്കാന്‍ ഉടമകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ആളുകളെ നിയമിക്കാന്‍ കഴിയാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ ഈ രംഗങ്ങളില്‍ ജോലി ചെയ്യുന്നതിനാല്‍ അവരുടെ കാര്യവും ആശങ്കയിലാണ്. എങ്കിലും പ്രതീക്ഷ കൈവിടാതെ പിടിച്ചു നിൽക്കുകയാണ് മിക്ക മലയാളികളും
https://www.facebook.com/Malayalivartha