പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത ! ; ഗ്രീൻകാർഡിന് അപേക്ഷ നൽകുന്നതിന് മറ്റു രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പരിധി ഇല്ലാതാക്കാനൊരുങ്ങി യു.എസ് സർക്കാർ

കുടിയേറ്റക്കാർക്ക് യു.എസിൽ സ്ഥിരതാമസത്തിനും തൊഴിലെടുക്കുന്നതിനും അനുമതി നൽകുന്നതാണ് ഗ്രീൻകാർഡിന് അപേക്ഷ നൽകുന്നതിന് മറ്റു രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പരിധി ഇല്ലാതാക്കാൻ യു.എസ് സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ.
ഇന്ത്യക്കും ചൈനക്കും ഏറെ ഗുണകരമാണ് പുതിയ തീരുമാനം. യു.എസ് കോൺഗ്രസ് സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് ബിൽ അവതരിപ്പിച്ചേക്കും. ഒരു സാമ്പത്തിക വർഷം നൽകുന്ന ഗ്രീൻകാർഡുകളുടെ ആകെയെണ്ണത്തിന്റെ ഏഴുശതമാനത്തിൽ കൂടുതൽ ഒരു രാജ്യത്തുനിന്നുള്ളവർക്ക് നൽകാനാവില്ലെന്നാണ് നിലവിലെ യു.എസ് കുടിയേറ്റ നിയമം.
എച്ച് വൺ ബി വിസയിൽ യു.എസിലെത്തിയശേഷം ഇന്ത്യക്കാർക്ക് ഗ്രീൻകാർഡിന് അപേക്ഷിക്കാൻ ഈ പരിധി തിരിച്ചടിയായിരുന്നു. 2018 ഏപ്രിൽ വരെയുള്ള കണക്കുപ്രകാരം 3,95,025 അപേക്ഷകളാണ് യു.എസ് കുടിയേറ്റ ഏജൻസിയിൽ കെട്ടിക്കിടക്കുന്നത്. അതിൽ 78 ശതമാനവും ഇന്ത്യക്കാരുടേതാണ്. ഒരു ഇന്ത്യക്കാരന് ഗ്രീൻകാർഡ് ലഭിക്കാൻ അപേക്ഷ നൽകിയാൽ ലഭിക്കാൻ ഒമ്പതര വർഷം കാത്തിരിക്കണം.
https://www.facebook.com/Malayalivartha