മലയാളികളടക്കമുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തി കുവൈത്തിൽ പുതിയ നിയമം; കുടുംബ വിസയില്‍ നിന്നും കമ്പനി വിസകളിലേക്ക് മാറാനുള്ള സൗകര്യം നിർത്തലാക്കാനൊരുങ്ങുന്നു

മലയാളികളടക്കമുള്ള പ്രവാസികളെ ആശങ്കയിലാക്കിയേക്കാവുന്ന നിർദ്ദേശം കുവൈത്ത് സർക്കാർ പ്രാബല്യത്തിലാക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. കുടുംബ വിസയില്‍ നിന്നും കമ്പനി വിസകളിലേക്ക് മാറാനുള്ള സൗകര്യം നിര്‍ത്തലാക്കാനൊരുങ്ങുന്നതായി കുവൈറ്റ്മാന്‍ പവര്‍ അതോററ്റിയെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കാലങ്ങളായി ഉള്ള സൗകര്യമാണ് ഇത് വഴി ഇല്ലാതാകുന്നത്. ആശ്രിത വിസയിലെത്തിയ പ്രവാസികള്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്തിയാല്‍ വിസ മാറ്റത്തിന് അനുമതി നല്‍കുന്നതാണ് നിലവിലുള്ള നിയമം. ഇത് ഇന്ത്യക്കാരടക്കമുള്ള ഒട്ടേറെ പേര്‍ക്ക് വലിയ അനുഗ്രഹവുമായിരുന്നു. എന്നാല്‍ പലരും പ്രവര്‍ത്തന രംഗത്തില്ലാത്ത കമ്പനികളുടെ പേരിലേക്ക് ആശ്രിത വിസകള്‍ മാറ്റി ഈ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന് കണ്ടെത്തിയതിനാലും, തൊഴില്‍ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് പുതിയ തീരുമാനമെന്ന് കരുതുന്നു. ഉയര്‍ന്ന ജീവിത ചിലവ് കണക്കിലെടുത്ത് ഭാര്യമാര്‍ക്ക് കൂടി ജോലി കണ്ടെത്തി വിസമാറ്റം ആഗ്രഹിച്ചു രാജ്യത്തേക്ക് കൊണ്ടുവരുന്ന മലയാളികടക്കമുള്ള പ്രവാസികള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയായേക്കും.
https://www.facebook.com/Malayalivartha