35 വർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ എല്ലാം നേടി തന്നെ നാട്ടിൽ തന്നെ അന്ത്യവിശ്രമവും; റാസൽഖൈമയിലെ മലയാളിയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസികൾ

റാസൽഖൈമയിൽ വൃക്ക രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. കാസർഗോഡ് കാഞ്ഞങ്ങാട് മുട്ടുന്തല സ്വദേശി അബ്‌ദുല്ല ഹാജി (54) ആണ് റാസൽഖൈമയിൽ നിര്യാതനായത്. 35 വർഷമായി യു.എ.ഇയിലുള്ള അബ്‌ദുല്ല ഹാജി അബൂദബിയിലും, ദുബൈയിലും ബിസിനസ് നടത്തിവരുകയായിരുന്നു ഇദ്ദേഹം.
ഭാര്യ: ആയിഷ. മക്കൾ: ശരീഫ്, ഷംഷാദ്, ഷഹീന. മരുമകൻ: റിയാസ്. റാസൽ ഖൈമ സൈഫ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
https://www.facebook.com/Malayalivartha