യൂ എ യിലെ പ്രവാസി മലയാളികൾക്കിടയിൽ ആശങ്ക; കഴിഞ്ഞ രണ്ട് മാസത്തിനിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച്

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ പനി ബാധിച്ച് മലയാളികൾ മരിക്കുന്നത് പ്രവാസികളെ ആശങ്കയിലാക്കുന്നു. ഡിസംബർ 29ന് സി.എൻ. നബാൻ നാസർ എന്നയാൾ അജ്മാനിൽ മരിച്ചതാണ് ഏറ്റവും ഒടുവിലെ സംഭവം. അഞ്ച് മരണങ്ങൾക്ക് പിന്നിലും സമാന സാഹചര്യങ്ങളാണുണ്ടായതെന്നതാണ് യു.എ.ഇയിലെ മലയാളികളെ ആശങ്കാജനകമാക്കുന്നത് .
എല്ലാവരുടേതും പെട്ടെന്നുള്ള മരണമായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായ ഇവരുടെ നില വളരെപ്പെട്ടന്ന് മോശമാവുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലക്കുകയുമായിരുന്നു. ഡിസംബർ 19 ന് ഷാർജയിൽ രണ്ടര വയസുകാരി മിയ സൂസൻ മാർക്കോസ് പനി ബാധിച്ച് സുലേഖ ആശുപത്രിയിൽ മരിച്ചു. ഇൻഫ്ലുവൻസ എ വൈറസിെൻറ സാന്നിദ്ധ്യം മിയയിൽ സ്ഥിരീകരിച്ചിരുന്നു.
നവംബർ 28 ന് ഏഴ് വയസുകാരി ഷിബ ഫാത്തിമ ദുബൈ ഫാത്തിമ ആശുപത്രിയിൽ മരിച്ചു. കടുത്ത പനിയും ഛർദ്ദിയും ബാധിച്ച് മൂന്ന് ദിവസം ക്ലിനിക്കിൽ ചികിൽസിച്ച ഷിബയെ രോഗം മൂർഛിച്ചപ്പോഴാണ് ആശുപത്രിയിലാക്കിയത്. 70000 എങ്കിലും വേണ്ടിയിരുന്ന രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് 7000 ആയി താഴ്ന്നിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. അലിയ നിയാസ് അലി എന്ന 12ാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചത് നവംബർ 13നാണ്.
റാഷിദ് ആശുപത്രിലെ അത്യാഹിത വിഭാഗത്തിൽ പ്രദേശിപ്പിച്ച് മണിക്കൂറുകൾക്കകം മരണം സംഭവിച്ചു. ചെറിയ പനിയും ശ്വാസകോശത്തിൽ അണുബാധയുമുണ്ടായതിനെത്തുർന്ന് ചികിൽസയിലായിരുന്ന അലിയയിലും ഫ്ലൂവിെൻറ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഒക്ടോബർ 30 ന് അമീന ഷറഫ് എന്ന മൂന്നാം ക്ലാസുകാരി മരിക്കുന്നതോടെയാണ് പനി മരണങ്ങൾ പ്രവാസി മലയാളികളെ അലട്ടിത്തുടങ്ങിയത്. പനി ബാധിച്ച ഇൗ ഒമ്പതളവയസുകാരിയെ പ്രാദേശിക ക്ലിനിക്കിൽ ഒരാഴ്ച ചികിൽസിച്ച ശേഷമാണ് അൽ ജാഫലിയയിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹൃദയാഘാതമായിരുന്നു മരണകാരണം. മിരച്ചവരിൽ നാല് പേരെങ്കിലും കണ്ണൂരിൽ നിന്നുള്ളവരായിരുന്നു എന്നതും പ്രത്യേകതയാണ്. മിക്കവരും വേനൽ അവധിക്ക് നാട്ടിൽ േപായി വന്നവരുമാണ്. ഇവർക്ക് നേരത്തെ ഗുരുതര രോഗങ്ങൾ ഉണ്ടായിട്ടുള്ളവരുമല്ല. രോഗാണുക്കൾ ഉള്ളിൽ കടന്നാലും രോഗലക്ഷണം കാണിക്കാൻ രണ്ടാഴ്ച മുതൽ ഒരു മാസം വരെ സമയമെടുക്കുമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ആശുപത്രിയിേലക്ക് രാത്രി എട്ടിന് നടന്നുപോയ നാസർ നാല് മണിക്കൂറിനുള്ളിൽ മരിച്ചു.
മിക്കവരും പനിയെ നിസാരമായി എടുക്കുന്നതാണ് സ്ഥിതി വഷളാകാൻ കാരണമെന്നും അവർ പറയുന്നു. ആശുപത്രിയിൽ പോകാതെ പാരസെറ്റാമോളും വേദന സംഹാരികളും കഴിച്ച് രോഗം മാറുമെന്ന് കരുതിയിരുന്നവരുമുണ്ട്. ഇത് ശരിയല്ലെന്നും രോഗത്തിെൻറ കാരണം ഉടൻ കണ്ടെത്തി ശരിയായ പ്രതിരോധ മരുന്നുകൾ കഴിക്കണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നുണ്ട്. ശരിയായ ചികിൽസ വൈകുന്തോറും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലക്കാനുള്ള സാധ്യത കൂടുതലാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha