ഏറ്റവും കൂടുതൽ ഉംറ തീർത്ഥാടകർ എത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

കഴിഞ്ഞ നാലുമാസത്തിനിടെ മക്കയിൽ ഏറ്റവും കൂടുതൽ ഉംറ തീർത്ഥാടകർ എത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം . 2.80 ലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ നിന്ന് മാത്രമായി മക്കയിലെത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് ആകെ എത്തിയ തീർത്ഥാടകരുടെ എണ്ണം 21,83,031 ആണ്. ഇതിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാനിൽ നിന്ന് 6,00,015 തീർത്ഥാടകരാണ് എത്തിയത് .
കഴിഞ്ഞ സെപ്റ്റംബർ 11 മുതൽ ജനുവരി നാലു വരെയുള്ള കാലയളവിലാണ് ഇന്ത്യയിൽ നിന്ന് 2,81,589 തീർത്ഥാടകർ ഉംറ നിർവ്വഹിക്കാനായി സൗദിയിൽ എത്തിയത്.
സെപ്റ്റംബർ 11 മുതലുള്ള കാലയളവിൽ സൗദ് ഹജ്ജ്- ഉംറ മന്ത്രാലയം 25,55,201 ഉംറ വിസകളാണ് അനുവദിച്ചത്. തീർത്ഥാടകാരിൽ 19,91,448 പേരും വിമാന മാർഗമാണ് ഉംറ നിർവ്വഹിക്കാൻ എത്തിയത്. 1,84,580 പേർ കരമാർഗവും 7,003 പേർ കപ്പൽ മാർഗവും ഉംറ നിർവ്വഹിക്കാനെത്തി.
https://www.facebook.com/Malayalivartha