ചരിത്ര മുഹൂർത്തം കുറിച്ച് സൗദി; രാജ്യത്ത് ഇനി മുതൽ വനിത എയര്‍ഹോസ്റ്റസ്

കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം ചുവടുറപ്പിക്കുന്ന സൗദിയിൽ വനിതകള്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍. ഇനി മുതൽ സൗദിയിലെ വനിതകളും എയര്‍ഹോസ്റ്റ്‌സുമാരായി ജോലിക്ക് പ്രവേശിക്കും. വനിതകളെ എയര്‍ഹോസ്റ്റസ് ജോലിയിലേക്ക് പരിഗണിക്കുന്നതോടെ സൗദി ചരിത്ര നിമിഷത്തിനാണ് സാക്ഷിയാവുന്നത്.
ഈ മാസം അവസാനത്തോടെ സൗദിയിലെ സ്ത്രീകള്‍ ഫ്‌ലൈ നാസിലെ എയര്‍ഹോസ്റ്റ്‌സുമാരായി ജോലിക്ക് കയറും. സൗദിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ലൈനാസാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വീണ്ടും പരിഷ്‌കാരങ്ങള്‍ വരുത്തി ഭരണക്കൂടം കൂടുതല്‍ സ്ത്രീ സൗഹൃദവുമാവുകയാണ്. തിരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കിവരികയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ റിയാദ് ആസ്ഥാനമായുള്ള എയര്‍ലൈന്‍ കോ പൈലറ്റായി വനിതയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha