ജീവനക്കാര്‍ക്ക് പുതിയ കാറുകള്‍ വിതരണം ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് മുതിർന്ന ഉദ്യോഗസ്ഥർ

കുവൈറ്റ് ജീവനക്കാര്‍ക്ക് പുതിയ കാറുകള്‍ വിതരണം ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് മുതിർന്ന ഉദ്യോഗസ്ഥർ. കുവൈറ്റ് മുന്‍സിപാലിറ്റിയിലെ വിവിധ ബ്രാഞ്ചുകളില്‍ നിയമിച്ച ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്നതില്ലാണ് എതിര്‍പ്പ് പ്രകടിപ്പിച്ച് മുന്‍സിപാലിറ്റിയിലെ ഡയറക്ടര്‍മാരും ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാരും മുൻപോട്ട് വന്നത്. കാറുകളുടെ വിതരണത്തില്‍ പിന്തുടരുന്ന നടപടിക്രമങ്ങള്‍ നീതിയുക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്
ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍ക്കും ഡയറക്ടര്‍മാര്‍ക്കും ആറ് ജീപ്പുകള്‍ അനുവദിച്ചതിനു പുറമെ സൂപ്പര്‍വൈസറി ഡിപ്പാര്‍ട്ട്‌മെന്റിലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഏഴ് കെഐഎ കാറുകള്‍ അനുവദിച്ചിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് മാത്രമെ ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളു.
https://www.facebook.com/Malayalivartha