മലയാളികളടക്കമുള്ള വിദേശിയർക്ക് തിരിച്ചടി ! ; സ്വന്തം രാജ്യത്തുനിന്ന് കുവൈറ്റില്‍ എത്തുന്നത് 2 വര്‍ഷത്തിനു ശേഷമെങ്കിൽ ലൈസന്‍സിന് വീണ്ടും അപേക്ഷ സമര്‍പ്പിക്കണം

കുവൈറ്റിൽ നിന്നും നാട്ടിലെത്തി തിരികെ എത്തുന്നത് രണ്ടു വർഷങ്ങൾക്ക് ശേഷമെങ്കിൽ വീണ്ടും ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കണമെന്ന് അധികൃർ. പുതിയ നിയമം മലയാളികളടക്കമുള്ള വിദേശിയർക്ക് തിരിച്ചടിയായേക്കും.
ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ സ്വന്തം രാജ്യത്തുനിന്ന് കുവൈറ്റില്‍ എത്തുന്നത് 2 വര്‍ഷത്തിനു ശേഷമാണെങ്കില്‍ പുതിയ ലൈസന്‍സിന് വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജരായാണ് വ്യക്തമാക്കിയത്. അതേസമയം കാലവധിയുള്ള ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ നിലവില്‍ രണ്ടുവര്‍ഷത്തിന് ശേഷമാണ് കുവൈറ്റില്‍ തിരികെവരുന്നതെങ്കില്‍ പുതുതായി ലൈസന്‍സിന് അപേക്ഷിക്കേണ്ടതില്ല.
https://www.facebook.com/Malayalivartha