യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വമ്പിച്ച ഇളവുമായി ജെറ്റ് എയർവേയ്സ്

പ്രവാസികൾക്ക് സന്തോഷ വാർത്ത. യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവുമായി ജെറ്റ് എയർവേയ്സ്.ഗൾഫിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു.
ഈ മാസം 11 വരെ എടുക്കുന്ന ടിക്കറ്റുകൾക്കാണ് ഇളവെന്ന് ജെറ്റ് എയർവെയ്‌സ് വാർത്താകുറിപ്പിൽ അറിയിച്ചു. ഇതിനപ്പുറമെ , ജെറ്റ് എയർവെയ്‌സ് വിമാനങ്ങള്‍ സർവീസ് നടത്തുന്ന ഇന്ത്യയിലെ എല്ലാ സെക്ടറിലേക്കും ഇളവ് ലഭിക്കും. ഇന്ത്യക്ക് പുറമെ നേപ്പാൾ, ബംഗ്ലാദേശ്, സിംഗപ്പൂർ, യൂറോപ്പ് തുടങ്ങിയ സെക്ടറുകളിലേക്കുള്ള യാത്രക്കാർക്കും ഈ ഇളവ് പ്രയോജനപ്പെടുത്താം.
https://www.facebook.com/Malayalivartha