ഉംറയ്ക്ക് പോയ മലയാളി തീർഥാടകൻ വഴിമധ്യേ കുഴഞ്ഞു വീണു മരിച്ചു

ഉംറയ്ക്ക് പോയ മലയാളി തീർഥാടകൻ വഴിമധ്യേ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോർട്ടുകൾ. പാലക്കാട് ജില്ലയിലെ കുണ്ടൂർകുന്ന് സ്വദേശി കാഞ്ഞിരത്തിങ്കൽ മുഹമ്മദ് ആണ് മരിച്ചത്. ഉംറ നിർവഹിച്ച് മദീനയിലേക്കുള്ള യാത്രാമധ്യേ റാബികിനടുത്ത മസ്തൂറ എന്ന സ്ഥലത്ത് മഗ്‌രിബ് നിസ്കരിക്കാൻ ഇറങ്ങവേയായിരുന്നു ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.
തുടർന്ന് കുഴഞ്ഞ് വീണ മുഹമ്മദിനെ റാബിക് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി റാബിക് ഖബർ സ്ഥാനിൽ മയ്യിത്ത് ഖബറടക്കി. ഭാര്യ നബീസയും കൂടെയുണ്ട്. നിയമ നടപടികൾ ശരിയാക്കുന്നതിനും മയ്യിത്ത് ഖബറടക്കത്തിനും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കളായ അബ്ദുൽ ഗഫൂർ ചേലേമ്പ്ര, കുഞ്ഞിക്കോയ തങ്ങൾ, മൊയ്തീൻകോയ പുകയൂർ, അബ്ദുൽ ഖാദർ തിരൂർ, അബ്ദുൽ ഖാദർ പാങ്ങ്, മുഹമ്മദ് റഫീഖ് ചുങ്കത്തറ , ഹാറൂൺ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.
https://www.facebook.com/Malayalivartha