മക്കയിലെ ഇലക്ട്രിക് കടയിൽ വൻതീപിടിത്തം

മക്കയിലെ ഇലക്ട്രിക് കടയിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ. റൗദ ഡിസ്ട്രിക്റ്റിക്ലെ കടയുടെ രണ്ടാം നിലയിലാണ് അഗ്നിബാധയുണ്ടായെന്ന് സിവിൽ ഡിഫൻസ് വക്താവ് മേജർ നാഇഫ് അൽശരീഫ് പറഞ്ഞു. അതേസമയം തീ വേഗം നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല. അഗ്നിബാധയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha