സൗദിയില്‍ യു.പി സ്വദേശി മരണപ്പെട്ട കേസില്‍ മലയാളിക്ക് മോചനം

സൗദിയിൽ രേഖകളില്ലാതെ വാഹനം ഓടിച്ച് യു.പി സ്വദേശി മരിച്ച സംഭവത്തില്‍ ജയിലിലായ മലയാളിക്ക് മോചനം. സൗദിയിലെ ദമ്മാമിലാണ് സംഭവം.
ഭീമമായ തുക നഷ്ടപരിഹാരം വിധിക്കപ്പെട്ട് ജയിലിലായ നിലമ്പൂര്‍ സ്വദേശി പ്രമോദിനാണ് മോചനം ലഭിച്ചത്. നാട്ടുകാരുടെയും പ്രവാസി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നഷ്ടപരിഹാര തുക കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോചനം.പ്രമോദിനെ നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്നാണ് ജാമ്യത്തിലിറക്കിയത്.
നാല് വര്‍ഷം മുമ്പാണ് ഡ്രൈവറായി ദമ്മാം ഖത്തീഫിലെ ഒരു സ്ഥാപനത്തിൽ പ്രമോദ് എത്തിയത് . കമ്പനി അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇന്‍ഷൂറന്‍സോ മറ്റു രേഖകളോ ഇല്ലാത്ത വാഹനം ഓടിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു പ്രമോദ്.
ഇതിനിടെ കോടതിയില്‍ നിന്നും കേസില്‍ വിധി വന്നു. മരിച്ച വ്യക്തിയുടെ കുടുംബത്തിന് ഭീമമായ സംഖ്യ ദിയാമണി നല്‍കാനായിരുന്നു വിധി. എന്നാല്‍ നിര്‍ദ്ധനനായ പ്രമോദിന് ഈ തുക നല്‍കാന്‍ യാതൊരു വഴിയുമുണ്ടായിരുന്നില്ല. തുടര്‍ന്ന് മോചനത്തിനായി കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha