ഇന്ത്യന്‍ ദമ്പതികള്‍ക്ക് ഡെസേര്‍ട്ട് സഫാരിക്കിടെ ഷാര്‍ജയില്‍ ദാരുണാന്ത്യം; ഞെട്ടിച്ച അപകടം 12 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തു ചേരലില്‍

പന്ത്രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കുടുംബാംഗങ്ങളുടെ ഒത്തുചേരലിനിടെ ഷാര്‍ജയിലെ ഡെസേര്‍ട്ട് സഫാരിക്കെത്തിയ ഇന്ത്യന്‍ കുടുംബം അപകടത്തില്‍പെട്ട് ദമ്ബതികള്‍ മരിച്ചു. കുട്ടികള്‍ അടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഗുജറാത്തിലെ ബറോഡയില്‍ നിന്നുള്ള വിനോദ്ഭായ് പട്ടേല്‍ (47), ഭാര്യ രോഹിണിബഹന്‍ എന്നിവരാണ് മരിച്ചത്.
റോഹിണിബഹന്‍ സംഭവസ്ഥലത്തുവച്ചും ഭര്‍ത്താവ് വിനോദ്ഭായ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഹൃദയസ്തംഭനത്തിനിടെയുമാണ് മരണമടഞ്ഞത്. സ്വകാര്യ ടൂര്‍ കമ്ബനിയുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണംവിട്ട കാര്‍ പലതവണ മറിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10.30 ഓടെ അല്‍ നസായി റോഡിലായിരുന്നു അപകടം.
പട്ടേല്‍ കുടുംബം ഈ മാസം എട്ടിനാണ് യുഎഇയില്‍ എത്തിയത്. യു.എസിലുള്ള റോഹിണിയുടെ ഭാര്യാ സഹോദരന്‍ ദീപകും ഇവിടെ എത്തിയിരുന്നു. 12 വര്‍ഷത്തിനുശേഷം കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചുകൂടിയ സമയമായിരുന്നു അതെന്ന് ദീപക് പറയുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടു കുട്ടികളും റോഹിണിയുടെ ഇളയ സഹോദരനും ഭാര്യയും സംഘത്തിനൊപ്പമുണ്ടായിരുന്നു. കുട്ടികള്‍ ഒഴികെയുള്ളവര്‍ക്ക് ഗുരുതരമായി പരുക്കേറ്റുവെന്ന് ദീപക് പറയുന്നു. താന്‍ മറ്റൊരു വാഹനത്തില്‍ ആയതിനാലാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha