നാലുവർഷങ്ങൾക്ക് ശേഷം ആദ്യമായി നാട്ടിൽ അവധിക്ക് വരാനിരിക്കെ യുവ എന്‍ജിനീയര്‍ മരിച്ചു

അവധിക്ക് നാട്ടില്‍ വരാനിരുന്ന യുവ എന്‍ജിനീയര്‍ മസ്കറ്റില്‍ മരിച്ചു. തലവടി പൊള്ളേല്‍ മധുസൂദനന്റെ മകന്‍ വിഷ്ണു (27) ആണ് മരിച്ചത്. 4 വര്‍ഷം മുന്‍പ് വിദേശത്ത് പോയ വിഷ്ണു ആദ്യമായി നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു.
അവധി ലഭിച്ചെന്നും ഇന്നലെ നാട്ടിലെത്തുമെന്നും ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് മരണവാര്‍ത്തയാണ് അറിയാനായതെന്നു വീട്ടുകാര്‍ പറഞ്ഞു. ഇന്ന് 7ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ മൃതദേഹം എത്തിക്കുമെന്നാണ് വിവരം. സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പില്‍.
https://www.facebook.com/Malayalivartha