പെട്രോള്‍ പമ്പിൽ നിന്നും തിരികെ വരുന്ന വഴിയിൽ വാഹനാപകടം; കുവൈത്ത് സ്വദേശി കൊല്ലപ്പെട്ടു, സഹായമഭ്യർത്ഥിച്ച് എത്തിയ യുവതിയ്ക്ക് ഗുരുതര പരിക്ക്

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു. അബ്ദലി റോഡിലുണ്ടായ അപകടത്തിലാണ് സ്വദേശി യുവാവിന് ജീവൻ നഷ്ടമായത്. അബ്ദലിയിലുള്ള തന്റെ ഫാമിലേക്ക് ഡ്രൈവറുമായി പോകുന്ന വഴി റോഡില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന ഒരു യുവതിയെ കാണുകയും കാറിന് ഇന്ധനം തീര്‍ന്നതിനാല്‍ സഹായം ചോദിക്കുകയും ചെയ്തു. ഈ യുവതിയുമായി അടുത്തുള്ള പെട്രോള്‍ സ്‌റ്റേഷനിലേക്ക് എത്തിയ ശേഷം തിരികെ വരുന്ന വഴി കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ യുവതി ജഹ്‌റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha