ഹജ്ജ് ക്വാട്ടയിൽ വർധനവ് ; കാൽലക്ഷം പേർക്ക് കൂടി ഇന്ത്യയിൽ നിന്ന് ഇത്തവണ മക്കയിൽ പോകാം

ഹജ്ജ് ക്വോട്ടയിൽ ഈ വർഷം തന്നെ വർധനവുണ്ടാവുമെന്ന ഇന്ത്യൻ ഹജ്ജ് മിഷന്റെ പ്രതീക്ഷ സഫലമായി. ഹജ്ജ് ക്വാട്ടയിൽ വർധനവുണ്ടാവുമെന്ന സൗദി കിരീടാവകാശിയുടെ ഡൽഹിയിലെ ഇത്തവണ പ്രഖ്യാപനത്തോടെ കാൽലക്ഷം പേർക്കാണ് ഇന്ത്യയിൽ നിന്ന് ഇത്തവണ മക്കയിലും മദീനയിലും എത്താനാവുക.
നേരത്തെ ഒന്നേമുക്കാൽ ലക്ഷം പേർക്കായിരുന്നു അവസരം. ഇത്തവണ കൂടുതൽ പേർക്ക് സൗകര്യം ഒരുക്കുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് അറിയിച്ചു.
സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനത്തിനിടെയുണ്ടായ പ്രഖ്യാപനം ഹജ്ജിന് അവസരം കാത്തിരിക്കുന്ന വിശ്വാസികൾക്ക് സന്തോഷം പകർത്തുന്നു. ഇത്തവണ കോഴിക്കോട് നിന്നടക്കം 21 ഹജ്ജ് എംബാർക്കേഷൻ പോയിൻറുകളാണ് ഉണ്ടാവുക. എംബാർക്കേഷൻ പോയിൻറുകളിൽ നിന്ന് തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കാനായിട്ടില്ല.
കപ്പൽ മാർഗം ഇന്ത്യൻ ഹാജിമാരെ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2020 ൽ ഇത് സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ഹജ്ജ് മിഷൻ കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെ തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha