ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലുവയസുകാരന് ദാരുണാന്ത്യം; സഹോദരനായ ആറു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലുവയസുകാരൻ മരിച്ചു. മനാമയിലെ മാൽകിയയിലാണ് സംഭവം. അതേസമയം കുട്ടിയുടെ സഹോദരനായ ആറുവയസുകാരനെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടികൾ ട്രക്കിനടിയിൽപ്പെട്ടാണ് അപകടമുണ്ടായത്. ട്രക്കിന്റെ 36 കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha