വ്യത്യസ്തമായി കുവൈത്ത് ദേശീയദിനാഘോഷം

കുവൈത്ത് ദേശീയദിനാഘോഷം സന്നദ്ധരക്തദാനക്യാമ്പ് സംഘടിപ്പിച്ചു വ്യത്യസ്തമായി. കുവൈറ്റ് പൊലിക നാടൻ പാട്ട് കൂട്ടത്തിന്റെയും, യൂണിമണിയുടേയും സഹകരണത്തോടെ ആണ് ക്യാമ്പ് സംഘടിപ്പിച്ചത് .
കുവൈത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഈ വ്യത്യസ്ത മാതൃക സഹായകകരമായി .
.ക്യാന്പിന്റെ ഉദ്ഘാടനവും, ടി ഷർട്ട് ലോഞ്ചിംഗും യൂണിമണിയുടെ റീട്ടയിൽ മാർക്കറ്റിങ് ഹെഡ് രഞ്ജിത് പിള്ള നിർവ്വഹിച്ചു.
സെക്രട്ടറി രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജു കുമ്പഴ , രാജൻ തോട്ടത്തിൽ, സന്ദീപ് പൊലിക എന്നിവർ സംസാരിച്ചു.
മീഡിയ കോഓർഡിനേറ്റർ രഘുബാൽ സ്വാഗതവും, ഏഞ്ചൽസ് ടീം കോഓർഡിനേറ്റർ ജിഷ അനു നന്ദിയും പറഞ്ഞു.
ആഗോളനവമാധ്യമ കൂട്ടായ്മയാണ് ബ്ലഡ് ഡോണേഴ്സ് കേരള. ഈ സംഘടനയുടെ കുവൈത്ത് ചാപ്റ്റർ നടത്തുന്ന ഈ വർഷത്തെ മൂന്നാമത്തെ രക്തദാനക്യാമ്പ് ആണ് ഇപ്പോൾ ദേശിയദിനത്തില്‍ നടന്നത്.
https://www.facebook.com/Malayalivartha