ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി പ്രവാസി സമൂഹം

ക്രിസ്മസ് ആഘോഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രവാസി സമൂഹം ആഘോഷത്തിരക്കിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ക്രിസ്മസിന് മുമ്പുള്ള അവസാന അവധി ദിവസങ്ങളില്‍ ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുന്നതിന്റെ തിരക്കിലായിരുന്നു നല്‌ളൊരു ശതമാനം ആളുകളും. ക്രിസ്മസിനായി നവംബര്‍ അവസാനം മുതല്‍ ആരംഭിച്ച ഒരുക്കങ്ങളാണ് അന്തിമ ഘട്ടത്തിലേക്കത്തെുന്നത്. മസ്‌കത്തിലും ഒമാന്റെ മറ്റു ഭാഗങ്ങളിലുമുള്ള െ്രെകസ്തവ സമൂഹം ആഴ്ചകളായി ക്രിസ്മസിനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ്. വീടുകളില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കിയിട്ടുണ്ട്.
ക്രിസ്മസ് സീസണ്‍ ഉപയോഗപ്പെടുത്തുന്നതിന് വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും റിസോര്‍ട്ടുകളും വന്‍ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പുല്‍ക്കൂട് ഒരുക്കലും ക്രിസ്മസ് ട്രീ അലങ്കരിക്കലുമെല്ലാം നേരത്തേ തന്നെ പൂര്‍ത്തിയാകും. കരോള്‍ സര്‍വീസിനുള്ള ഒരുക്കങ്ങള്‍ ഒക്ടോബര്‍ അവസാനം തന്നെ തുടങ്ങും. പള്ളികളുടെ നേതൃത്വത്തില്‍ നടക്കുന്ന കരോള്‍ സര്‍വീസുകള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. വീടുകള്‍ കയറിയുള്ള കരോളുകളും നടന്നുകഴിഞ്ഞു. ഡിസംബര്‍ 24ന് അര്‍ധരാത്രിയുള്ള പ്രാര്‍ഥനക്കുശേഷം ആഘോഷത്തിലേക്ക് നീങ്ങും. വിവിധ ദേവാലയങ്ങളില്‍ ഉയരം കൂടിയ ക്രിസ്മസ് ട്രീകളും സ്ഥാനം പിടിച്ചിട്ടുണ്ട്.
ക്രിസ്മസ് സീസണ്‍ സജീവമാക്കാന്‍ ലക്ഷ്യംവെച്ച് ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ബേക്കറികളിലും വിവിധ ഉല്‍പന്നങ്ങള്‍ എത്തിയിട്ടുണ്ട്. ക്രിസ്മസ് ട്രീയും പുല്‍ക്കൂടും നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും വൈദ്യുതാലങ്കാരങ്ങള്‍ക്കുമായിരുന്നു കൂടുതല്‍ ഡിമാന്‍ഡ്. എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിച്ചുള്ള നക്ഷത്രങ്ങളും വിപണിയിലുണ്ട്്. ഇതോടൊപ്പം, ക്രിസ്മസ് വിഭവങ്ങള്‍ ഒരുക്കുന്നതിന് പ്രത്യേക ഉല്‍പന്നങ്ങള്‍തന്നെ വിപണിയിലത്തെിയിട്ടുണ്ട്. പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ക്രിസ്മസ് വിപണിക്ക് പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളും ക്രിസ്മസ് അപ്പൂപ്പനെയും നക്ഷത്രങ്ങളെയും ക്രിസ്മസ് ട്രീകളും വെച്ച് അലങ്കരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha