Widgets Magazine
28
Jan / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗള്‍ഫ് രാജ്യങ്ങളിലെ ഡാന്‍സ് ബാറുകളില്‍ നര്‍ത്തകിമാരായി കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ മനുഷ്യക്കടത്ത്. അയ്യായിരത്തിലേറെ ഇന്ത്യന്‍ യുവതികളെ ബന്ദികളാക്കി നഗ്നനൃത്തവും പെൺവാണിഭവും

06 JULY 2019 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

കൊറോണക്ക് പിന്നാലെ വരുന്നൂ ലാസ്സ പനി....ഇത് എബോള കുടുംബത്തിലെ വൈറസ്

നീണ്ട പത്തുവർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ യുഎഇ ഭാഗ്യം കടാക്ഷിച്ചു; പ്രവാസിക്ക് ലക്കടിച്ചു, ഭാഗ്യം കൈവിടാതെയുള്ള പ്രവർത്തനത്തിൽ ലഭിച്ചത്

റിസോര്‍ട്ടില്‍ എട്ടു മലയാളികള്‍ മരിച്ചു; നേപ്പാളില്‍ വിനോദയാത്രക്കെത്തിയ സംഘത്തിലെ എട്ട് മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശികളെന്ന് പ്രാഥമിക നിഗമനം; കേരളം ഞെട്ടലില്‍

വെള്ളിയാഴ്ച്ച രാത്രിയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയ യുവാവിനെ കണ്ടത് തൂങ്ങി മരിച്ച നിലയില്‍... കുവൈറ്റില്‍ മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹതയേറുന്നു

ആൾക്കൂട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി മരിച്ചു; മൂന്നുപേർക്ക് പരിക്ക്

കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഗൾഫിലെ ഡാന്‍സ് ബാറുകളിലേക്കും നിശാക്ലബ്ബ്കളിലേക്കും മനുഷ്യക്കടത്ത് വ്യാപകമാകുന്നു. ഡാന്‍സ് ബാറുകളില്‍ നര്‍ത്തകിമാരായി കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന യുവതികളെ നിർബന്ധിച്ചു നഗ്നനൃത്തം ചെയ്യിക്കുന്നു എന്നും സൂചനയുണ്ട്. .

ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യ ഒഴികെയുള്ള അഞ്ച് രാജ്യങ്ങളിലുമായി ഇപ്രകാരം കടത്തിക്കൊണ്ടുവന്ന് ബന്ദികളാക്കപ്പെട്ട നിലയില്‍ നഗ്നനൃത്തം ചെയ്യുന്ന അയ്യായിരത്തിലേറെ ഇന്ത്യന്‍ യുവതികളുണ്ടെന്ന് ഡാന്‍സ് ബാറുകളുമായി അടുപ്പമുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു

ഡാന്‍സ് ബാറുകളിലെ നൃത്തം കഴിഞ്ഞാല്‍ പെൺകുട്ടികളെ ഇടപാടുകാര്‍ക്ക് ലൈംഗികമുതലായി വാടകയ്ക്ക് നല്‍കുകയാണ് അടുത്തപടി. തികച്ചും ബന്ധികളെപോലെ കഴിയുന്ന ഈ പെൺകുട്ടികൾക്ക് തങ്ങളുടെ ഏജന്റ് മാരെ അനുസരിക്കുക മാത്രമേ വഴിയുള്ളൂ


ആകര്‍ഷകമായ ശമ്പളവും മാന്യമായ പദവിയും വാഗ്ദാനം ചെയ്ത് ദുബായിലെ ഒരു ഡാന്‍സ് ബാറിനു വിറ്റ കോയമ്പത്തൂര്‍ സ്വദേശിനികളായ നാല് യുവതികളെ ഇന്ത്യന്‍ എംബസിയിലെ കോണ്‍സല്‍ ജനറല്‍ വിപുല്‍ ഇടപെട്ട് കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചിരുന്നു.

മനുഷ്യക്കടത്തുവഴി ഗള്‍ഫിലെ നിശാക്ലബുകളിലും ബ്യൂട്ടിപാര്‍ലറുകളിലും തിരുമ്മല്‍ കേന്ദ്രങ്ങളിലുമായി പെണ്‍വാണിഭത്തിന് ഇരയായി കഴിയുന്നവരുടെ എണ്ണം ഏറെയാണ്.

ബാര്‍ നര്‍ത്തകിമാരാകാനും പെണ്‍വാണിഭത്തിനുമായി ഇന്ത്യയില്‍ നിന്നു കടത്തിക്കൊണ്ടുവന്ന ഇരുപതിനായിരം യുവതികളെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ ലൈംഗിക അടിമകളായി കഴിയുന്നുണ്ടെന്നാണ് ഏകദേശ കണക്കെന്ന് ഇന്ത്യന്‍ പ്രവാസി സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു ..


ലൈംഗിക കള്ളക്കടത്ത് മാഫിയകള്‍ സര്‍വശക്തരും വന്‍ സ്വാധീനശക്തിയുമുള്ളവരായതിനാൽ ഇവർക്കെതിരെ പരാതിപറയാൻ പോലും ആരും തയ്യാറല്ല.

മലയാളികളുടെ നേതൃത്വത്തിലുള്ള പത്തോളം പെണ്‍വാണിഭ, ലൈംഗിക കള്ളക്കടത്തു സംഘങ്ങള്‍ ദുബായ് കേന്ദ്രീകരിച്ചു മാത്രം പ്രവര്‍ത്തിക്കുന്നുവെന്നാണ് വിവരം. ഏതാനും നാള്‍ മുമ്പ് ബാര്‍ നര്‍ത്തകികളും ലൈംഗികവൃത്തിക്കുമായി പ്രവര്‍ത്തിക്കാന്‍ കൊണ്ടുവന്ന 18 യുവതികളെ ദുബായ് പൊലീസ് രക്ഷപ്പെടുത്തിയിരുന്നു.

ഇവരില്‍ ഇന്ത്യയില്‍ നിന്നുള്ള 13 പേരുണ്ടായിരുന്നു. നാല് പേര്‍ 16നും 18നും മധേ്യയുള്ള ഇന്ത്യന്‍ പെണ്‍കുട്ടികളാണെന്നും മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. ഈ സംഭവത്തില്‍ അറസ്റ്റിലായ ദുബായിലെ ബിസിനസുകാരന് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന് കൈമാറിയവരില്‍ മൂന്ന് മലയാളികളുമുണ്ടായിരുന്നു.

വീട്ടുജോലിയടക്കമുള്ള തൊഴില്‍ വിസകളില്‍ പെൺകുട്ടികളെ കൊണ്ടുവന്ന് ഡാന്‍സ് ബാറുകളിലേക്കും പെണ്‍വാണിഭത്തിനും കൈമാറുകയാണ് രീതി. ഡാന്‍സ് ബാറുകളിലും നിശാക്ലബുകളിലും ബ്യൂട്ടി പാര്‍ലറുകളിലും തിരുമ്മല്‍ കേന്ദ്രങ്ങളിലുമായാണ് പെണ്‍വാണിഭം നടക്കുന്നത് .

ദുബായില്‍ മാത്രം നിരവധി ഇന്ത്യന്‍ നിശാ ക്ലബുകളും ഡാന്‍സ് ബാറുകളുമുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ദുബായില്‍ നിന്ന് 51 പേരെയും ബഹ്‌റൈനില്‍ നിന്നും 107 പേരെയും കുവൈറ്റില്‍ നിന്ന് 81 പേരെയും ഖത്തറില്‍ നിന്ന് 12 പേരെയും ലൈംഗിക ചൂഷണ കേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയതായാണ് കണക്ക്.. ലൈംഗിക കള്ളക്കടത്ത് അടക്കമുള്ള കേസുകളില്‍ കഴിഞ്ഞ വര്‍ഷം 77 മാഫിയാ സംഘാംഗങ്ങളെ ശിക്ഷിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് മുട്ടന്‍ പണികിട്ടി  (8 hours ago)

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി  (9 hours ago)

മാസ്‌ക് ധരിച്ച് ഫഹദും നസ്രിയയും... കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണോ എന്ന് ആരാധകര്‍?  (10 hours ago)

കൊറോണ വൈറസ് ഭീതിയില്‍ ചൈന... ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്  (10 hours ago)

കൊറോണാ വൈറസ് ഭീഷണിയുള്ളതിനാള്‍ ദലൈ ലാമയുടെ കൊട്ടാരം ഇന്നു മുതല്‍ അടച്ചിടും  (11 hours ago)

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍  (11 hours ago)

കൊറോണക്ക് പിന്നാലെ വരുന്നൂ ലാസ്സ പനി....ഇത് എബോള കുടുംബത്തിലെ വൈറസ്  (12 hours ago)

താനാണ് ഇര; പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണം; കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന  (12 hours ago)

നിർണായകമായ ആ ഏഴ് സെക്കന്റ്, കേരളാ പോലീസ് മാസ്സാണ്; നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള പദ്ധതിയുമായാണ് കേരളാ പൊലീസ്  (12 hours ago)

അമ്പരപ്പിച്ച് പൃഥ്വിയുടെ പുതിയ രൂപം... ഇതെന്ത് കോലമെന്നു ആരാധകർ.. പുതിയ രൂപത്തിൽ ഭാര്യ സുപ്രിയയുമൊത്ത് താരം എത്തിയ ചിത്രങ്ങൾ വൈറലാകുന്നു  (12 hours ago)

ആദ്യം ടിപ്പര്‍ കൊണ്ട് ഇടിപ്പിച്ച ശേഷം ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച്‌ തട്ടിമാറ്റി; കാട്ടാക്കട സംഗീത് കൊലപാതകത്തില്‍ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി; പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ മോഷണ  (12 hours ago)

കൊല്ലം ജില്ലയിലെ കൊട്ടിയത്ത്ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ കുത്തേറ്റ യുവാവ് മരിച്ചു  (13 hours ago)

അച്ചടക്കം ഇല്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ല; ര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലും നേതാക്കളെ അവഹേളിക്കും വിധവും സോഷ്യൽ മീഡിയ ഇടപെടൽ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടക്കും; കെപിസ  (13 hours ago)

മിൽമയിൽ നിന്ന് പാൽ മാത്രമല്ല ഇനി പച്ചക്കറിയും! പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം  (13 hours ago)

അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്നുവീണു...  (13 hours ago)

Malayali Vartha Recommends