ബഹ്‌റൈനില്‍ തൊഴിലെടുക്കുന്നവരില്‍ അസംതൃപ്തിയെന്ന് സര്‍വെ

ബഹ്‌റൈനില്‍ തൊഴിലെടുക്കുന്നവരില്‍ കേവലം 25 ശതമാനം മാത്രമാണ് സംതൃപ്തര്‍ എന്ന് സര്‍വെ. bayt.com ആണ് സര്‍വെ നടത്തിയത്. മതിയായ സമ്പാദ്യക്കുറവും കുറഞ്ഞ വേതനവുമാണ് ബഹ്‌റൈനില്‍ നിന്ന് സര്‍വെയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച പരാതി. 59 ശതമാനം പേരും തങ്ങള്‍ അല്‍പം കൂടി ഉയര്‍ന്ന നിലയില്‍ ജോലിചെയ്യേണ്ടവരാണ് എന്ന് കരുതുന്നവരാണ്. സാമ്പത്തികമായ സ്വാതന്ത്രത്തിനു വേണ്ടിയാണ് ഇവിടുത്തെ ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത് എന്ന് പറയുന്നു. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും നടന്ന സര്‍വെയില്‍ ബഹ്‌റൈനില്‍ നിന്ന് എത്ര പേരാണ് പങ്കെടുത്തത് എന്ന വിവരം വ്യക്തമല്ല. പൊതുവെയുള്ള അസംതൃപ്തികള്‍ക്കിടയിലും ഇവിടെ തൊഴിലെടുക്കുന്ന 25 ശതമാനം പേര്‍ സംതൃപ്തരാണ്. എന്നാല്‍ സര്‍വെയില്‍ പങ്കെടുത്ത 72 ശതമാനം പേര്‍ മറ്റിടങ്ങളിലേക്ക് തൊഴില്‍ തേടി പോകാന്‍ തയാറെടുക്കുന്നുവരാണ്.
യു.എ.ഇയിലേക്ക് പോകാനാണ് ഒട്ടുമിക്കവര്‍ക്കും താല്‍പര്യം. പുതുവര്‍ഷത്തില്‍ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്ന ഉറച്ച വിശ്വാസവും പലരും പ്രകടിപ്പിച്ചു. ഈ വര്‍ഷം കൂടുതല്‍ പണം സമ്പാദിക്കുകയെന്നതാണ് 61 ശതമാനം പേരുടെ ലക്ഷ്യം. 41 ശതമാനം പേര്‍ സ്വത്തുവകകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു. 31 ശതമാനം പേര്‍ കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചെലവിടാന്‍ ആഗ്രഹിക്കുന്നവരാണ്. ബഹ്‌റൈനിലെ പത്തില്‍ എട്ടുപേരും ഈ വര്‍ഷത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസമുള്ളവരാണ്.59 ശതമാനം പേര്‍ പൊതുവായി ഉന്നയിച്ച പ്രശ്‌നം സാമ്പത്തികമായ ഞെരുക്കമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























