Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി ഇന്ത്യക്കാര്‍..ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നത്

21 AUGUST 2019 05:50 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി ഇന്ത്യക്കാര്‍..ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നത്

ശനിയാഴ്ച ഉച്ച കഴിഞ്ഞ് ബഹ്‌റൈനിലെത്തുന്ന നരേന്ദ്രമോദി വൈകീട്ട് ഏഴുമണിക്ക് റിഫയിലെ ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്യും. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രി എത്തുന്നത്...
ഇരു രാജ്യങ്ങളും തമ്മിലുള്ള സുഹൃദം ശക്തമാക്കുന്നതിനും ഉഭയകക്ഷിബന്ധം ദൃഢപ്പെടുത്താനും മോദിയുടെ സന്ദര്‍ശനം സഹായിക്കുമെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. ഓഗസ്റ്റ് 24നാണ് മോദിയുടെ ബഹ്റൈൻ സന്ദർശനം
ഈമാസം 23 മുതല്‍ 25 വരെയാണ് പ്രധാനന്ത്രിയുടെ ഗള്‍ഫ് പര്യടനം. 23ന് യു.എ.ഇയിലെത്തുന്ന മോദി 24 ന് ബഹ്റൈനിലേക്ക് തിരിക്കും. ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 25 നാണ് മടക്കം. അബൂദബിയിലെത്തുന്ന പ്രധാനമന്ത്രി യു.എ.ഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവാകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‍യാനുമായി കൂടിക്കാഴ്ച നടത്തും.

ഇത് മൂന്നാം തവണയാണ് മോദി യു.എ.ഇ സന്ദര്‍ശിക്കുന്നത്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈനില്‍ എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ബഹ്റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കുന്ന അദ്ദേഹം പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തും. ബഹ്റൈനിലെ ശ്രീകൃഷണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനും മോദി തുടക്കം കുറിക്കും.

യുഎഇയിലെത്തുന്ന പ്രധാനമന്ത്രിക്കു രാജ്യത്തിൻറെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഷെയ്ഖ് സായിദ് മെഡൽ സമാനിക്കും . ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതിനാണ് രാഷ്ട്രപിതാവായ ഷെയ്ക്ക് സയീദ് ബിന്‍ സുല്‍ത്താന്‍ അല്‍നയഹാന്റെ പേരിലുള്ള അവാര്‍ഡ് മോഡിയ്ക്ക് സമ്മാനിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു പുരസ്‌ക്കാരപ്രഖ്യാപനം.

2015,2018 എന്നീ വര്‍ഷങ്ങളില്‍ മോഡി യു.എ.ഇയിലേയ്ക്കും 2016,2017 വര്‍ഷങ്ങളില്‍ യു.എ.ഇ കിരീടവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ തിരിച്ച് ഇന്ത്യയിലേയ്ക്കും സന്ദര്‍ശനം നടത്തിയിരുന്നു. 2017 ലെ റിപ്പബ്ലിക്ക് ദിന പരേഡിലെ മുഖ്യാതിഥിയും അദ്ദേഹമായിരുന്നു. ഈ വര്‍ഷങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 60 ബില്ല്യണ്‍ ഡോളറായി ഉയരുകയും യു.എ.ഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയായി മാറുകയും ചെയ്തു. യു.എ.ഇയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്

.രണ്ടാം തവണ അധികാരത്തിലേറിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഗൾഫ് സന്ദർശനമാണിത്. നേരത്തെ യുഎഇ, ബഹ്റൈൻ സന്ദർശന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല .. ഇപ്പോൾ കശ്മീരിനു പ്രത്യേകപദവി റദ്ദാക്കിയതിനു പിന്നാലെ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ത്യയ്ക്കു പിന്തുണ പ്രഖ്യാപിക്കുന്ന സന്ദർഭത്തിൽ ഈ സന്ദർശനത്തിന് പ്രസക്തിയേറുന്നു..

നേരത്തെ കാശ്മീര്‍ വിഷയത്തില്‍ യുഎഇ സ്വീകരിച്ച ഇന്ത്യ അനുകൂല നിലപാട് പാക്കിസ്ഥാനെ ചൊടിപ്പിച്ചിരുന്നു. മുസ്ലിം രാഷ്ട്രങ്ങളുടെ സമ്മേളനത്തിലാണ് യു.എ.ഇയും മാലിദ്വീപും കശ്മിര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന നിലപാടെടുത്തത്. അതുകൊണ്ടുതന്നെ മോഡിയുടെ ആദ്യ സന്ദര്‍ശനവും ഇത്തവണ യു.എഇലേയ്ക്കാണ്
ബഹ്‌റൈൻ സന്ദർശനത്തിന്റെ ഭാഗമായി ജനങ്ങൾക്ക് വേണ്ടി ഇന്ത്യൻ എംബസി ഔദ്യോഗിക വെബ്സൈറ്റ് പുറത്തിറക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും
http:// www .indiapminbahrain.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും  (4 minutes ago)

എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ്...  (18 minutes ago)

വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം  (43 minutes ago)

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (57 minutes ago)

പി ടി കുഞ്ഞുമുഹമ്മദിന്  മുൻകൂർ ജാമ്യം അനുവദിച്ചു  (1 hour ago)

ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി...  (1 hour ago)

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിക്ഷ..! തലസ്ഥാനത്തെ BJP മേയർ ഉടൻ  (1 hour ago)

ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക്  (1 hour ago)

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍...  (1 hour ago)

സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി പോലീസ്  (2 hours ago)

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!  (2 hours ago)

അനധികൃത സ്വത്ത് സമ്പാദന കേസ്  (2 hours ago)

ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍  (3 hours ago)

വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..  (3 hours ago)

തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി...  (3 hours ago)

Malayali Vartha Recommends