Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യമനിന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതിന് ശേഷം സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം

25 AUGUST 2019 01:12 PM IST
മലയാളി വാര്‍ത്ത


ഞായറാഴ്ച രാവിലെയായിരുന്നു വിമാനത്താവളത്തിലേക്ക് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. യമനിന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതിന് ശേഷമാണ് ഹൂതികള്‍ സൗദിക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയത്. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിലെ ഔദ്യോഗിക സര്‍ക്കാരിനു പിന്തുണ നല്‍കുന്നത്.

സമീപകാലത്ത് നിരവധി ആക്രമണങ്ങളാണ് ഹൂതികള്‍ സൗദിക്ക് നേരെ നടത്തിയത്. ഖമീസ് മുഷായത് വ്യോമതാവളത്തിലേക്കും ഡ്രോൺ ആക്രമണം നടത്തിയതായി ഹൂതികൾ സ്ഥിരീകരിച്ചു. രണ്ടിടത്തും കൺട്രോൾ ടവറിനു നേരെയായിരുന്നു ഡ്രോൺ ആക്രമണമെന്നും ഹൂതി വക്താവ് അൽ മസീറ ടിവിയിൽ വ്യക്തമാക്കി. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലാണ് രണ്ടു വ്യോമകേന്ദ്രങ്ങളും.എന്നാൽ സൗദി അധികൃതർ ഇതു സംബന്ധിച്ച് സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.

ജൂൺ 12ന് അബഹ വിമാനത്താവളത്തിനു നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരി ഉൾപ്പെടെ 26 പേർക്കു പരുക്കേറ്റിരുന്നു. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി വിമതർ ഏതാനും മാസങ്ങളായി സൗദിക്കെതിരെ ആക്രമണം തുടരുകയാണ്.

രാജ്യാന്തര അംഗീകാരത്തോടെ യെമനിൽ അധികാരത്തിലെത്തിയ സർക്കാരിനെ ഹൂതി വിമതർ അട്ടിമറിച്ചതോടെയാണ് മേഖലയിൽ സംഘർഷങ്ങൾക്കു തുടക്കം. പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിയെ ഉൾപ്പെടെ വിമതർ ആദ്യം വീട്ടുതടങ്കലിലാക്കി. പിന്നീട് വിട്ടയച്ചപ്പോൾ അദ്ദേഹം സൗദിയിൽ രാഷ്ട്രീയാഭയം തേടി. 2015 മാർച്ച് മുതൽ സൗദി സഖ്യസേന ഹൂതികൾക്കു നേരെ ആഞ്ഞടിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (1 hour ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (1 hour ago)

PINARAYI VIJAYAN താൻ ചെറുതാകുന്നതായി പിണറായിക്ക് അനുഭവപ്പെട്ടോ?  (1 hour ago)

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ... 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്  (3 hours ago)

ചുമരെഴുത്തുകൾ സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ച് നടത്തി അജ്ഞാതർ ; തൃശൂർ ജില്ലയിലെ ചേർപ്പിൽ ജനങ്ങൾ ഭീതിയിൽ ; പോലീസ് പറയുന്നത് ഇങ്ങനെ  (3 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികിൽ തന്നെ അടക്കണമെന്ന ആത്മഹത്യാ കുറിപ്പിലെ ആഗ്രഹം; അന്ത്യാഭിലാഷം സഫലമാക്കി കുടുംബം; മൃതദേഹവുമായി തിരുനെൽവേലിക്ക് പോകവേ ...!!!  (3 hours ago)

ബ്രഹ്മോസ് അടക്കമുള്ളവയുടെ ആയുധക്കരുത്തിൽ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ നാവികസേനയിലേക്കെത്തുന്നു...  (3 hours ago)

കേരളം 'പ്രചേസ്ത-2' പദവിയിലേക്ക്.... കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് ഉജ്ജ്വല മുന്നേറ്റം...  (3 hours ago)

ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ജീവൻ നഷ്ടമായ സംഭവം അതിയായ ദുഃഖവും വേദനയും ഉണ്ടാക്കുന്നതാണെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി ആശുപത്രിയിൽ...  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രി വിട്ടു...  (3 hours ago)

പാറപ്പുറം അടക്കം കരിഞ്ഞു..  (4 hours ago)

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി  (4 hours ago)

‌സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡ് 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിലേക്ക്...  (5 hours ago)

അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി... അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ച് അപകടം... ഇരുവരും മരണത്തിന് കീഴടങ്ങി, സങ്കടം അടക്കാനാവാതെ ഉറ്റവർ  (5 hours ago)

Malayali Vartha Recommends