Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഓസ്ട്രേലിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ കാട്ടു തീ ... നാശനഷ്ടം വിതച്ച പ്രദേശങ്ങളിൽ ആശങ്കയോടെ കഴിയുന്നവരിൽ നിരവധി മലയാളി കുടുംബങ്ങളും . കാറ്റസ്‌ട്രോഫിക് അഥവാ ദുരന്തസാധ്യത എന്ന മുന്നറിയിപ്പ് നല്‍കിയ കാട്ടുതീയാണ് ന്യൂ സൗത്ത് വെയില്‍സില്‍ പടർന്നു പിടിക്കുന്നത്

18 NOVEMBER 2019 06:28 PM IST
മലയാളി വാര്‍ത്ത


തീവ്രമായ കാലാവസ്ഥ മാറ്റത്തിന്റെ പിടിയിലാണ് ഓസ്‌ട്രേലിയ. വരള്‍ച്ചയും, പേമാരിയും, കാട്ടു തീയും ഒന്നിനു പിറകെ ഒന്നായി ഓസ്‌ട്രേലിയയില്‍ നാശം വിതച്ചിരിക്കുകയാണ്.. വനത്തിലെവിടെയോ നാമ്പിട്ട തീ ഓസ്‌ട്രേലിയയുടെ ജീവിതത്തിനു മീതെ കറുത്ത പുക പരത്തുകയാണ് ..ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളായ സൗത്ത് വെയില്‍സിലും, ക്വീന്‍സ് ലാന്‍ഡിലും കാട്ടൂ തീ പടരുന്നു എന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്

ഓസ്ട്രേലിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ കാട്ടു തീ ആണ് ഇപ്പോൾ അവിടെയുള്ളത്... നാശനഷ്ടം വിതച്ച പ്രദേശങ്ങളിൽ ആശങ്കയോടെ കഴിയുന്നവരിൽ നിരവധി മലയാളി കുടുംബങ്ങളുമുണ്ട്. ഈ ദിവസങ്ങൾ ജീവന് അപകടമുണ്ടാക്കാതെ സുരക്ഷിതമായി കടന്നുപോകാൻ എല്ലാവിധ കരുതലും എടുക്കുകയാണ് ഇവർ.
കാറ്റസ്‌ട്രോഫിക് അഥവാ ദുരന്തസാധ്യത എന്ന മുന്നറിയിപ്പ് നല്‍കിയ കാട്ടുതീയാണ് ന്യൂ സൗത്ത് വെയില്‍സില്‍ ഉണ്ടായത്. അടുത്തയാഴ്ച വരെ സംസ്ഥാനത്ത് അടിയന്തരാവസ്ഥയും നിലനില്‍ക്കുന്നുണ്ട്

വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലെ കെംപ്‌സിക്ക് സമീപത്തു നിന്ന് വ്യാഴാഴ്ച ഒരാളുടെ മൃതദേഹം കണ്ടെത്തി. നിരവധി മലയാളി കുടുംബങ്ങൾ ആണ് കെംപ്‌സിയിൽ താമസിക്കുന്നത് . ഇത്രയും ഭയാനകമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നത് ഇതാദ്യമായാണെന്ന് ഇവര്‍ പറയുന്നു. സമീപത്ത് ഒരു മരണമുണ്ടായത്തോടെ അവിടെ ഉള്ളവരെല്ലാം കൂടുതല്‍ ആശങ്കയിലാണെന്നു താമസക്കാരായ മലയാളികൾ പറയുന്നു

സ്ഥിതിഗതികൾ എത്രയും പെട്ടെന്ന് സാധാരണഗതിയിലാകും എന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇനിയും മുന്നയിപ്പ് തുടരുന്നതിനാൽ ജനങ്ങൾ ആശങ്കയിൽ തന്നെയാണ്. അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന കറുത്തപുക ആസ്ത്മ പോലുള്ള ശ്വാസകോശരോഗങ്ങൾക്കും കാരണമാകുന്നുണ്ട്..
തീയണയ്ക്കാന്‍ സാധിക്കാതെ വന്നാല്‍ സൈന്യത്തിന്റെ സഹായം തേടുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസോണ്‍ പറഞ്ഞു. ശക്തമായ കാറ്റ് തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. കൂടാതെ ചൂട്കാറ്റ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്

കാട്ടുതീ പടരാൻ തുടങ്ങിയതോടെ ജന ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. സൂപ്പർമാർക്കറ്റുകളിൽ അവശ്യ സാധനങ്ങൾ പലതും കിട്ടാനില്ലാത്ത അവസ്ഥയാണെന്നും റിപ്പോർട്ടുകളുണ്ട് . പലരും എപ്പോൾ വേണമെങ്കിലും സുരക്ഷിതമായ സ്ഥലത്തേക്ക് മാറുവാൻ എല്ലാ അത്യാവശ്യ സാധനങ്ങളും ഒരുക്കി വച്ചിരിക്കുകയാണ്

അഗ്നി കീഴടക്കിയാൽ അതിനോട് പൊരുതി തോല്ക്കാതെ പിൻ വാങ്ങുക മാത്രമേ നിവർത്തിയുള്ളു. അത്ര ഭയാനകമാണ്‌ കാട്ടു തീ. മനുഷ്യൻ ഇന്നു വരെ കണ്ടുപിടിച്ച എല്ലാ ശാസ്ത്രവും കൈയ്യിലിരിക്കുന്ന ലോകത്തേ വികസിത രാജ്യമായ ഓസ്ട്രേലിയ എന്നും കാട്ടു തീയെ കണ്ട് നോക്കി നിക്കുകയാണ്‌ ചെയ്യാറുള്ളത് .

കാട്ടുതീ ഏറ്റവും കൂടുതൽ ബാധിച്ച മറ്റൊരു പ്രദേശമാണ് പോർട്ട് മക്വാറി. മുപ്പതോളം മലയാളി കുടുംബങ്ങൾ ആണ് ഇവിടെയുള്ളത് . കാട്ടുതീയുടെ മുന്നറിയിപ്പനുസരിച്ച് പല വീടുകളിലേക്ക് മാറി താമസിക്കുകയായിരുന്നു ഇവിടെയുള്ള മലയാളി കുടുംബങ്ങൾ .. വാട്സാപ്പിലൂടെയും, ഫോണിലൂടെയും മലയാളി കുടുംബങ്ങൾ വിവരങ്ങൾ കൈമാറി സുരക്ഷിതമായ ഭാഗത്തുള്ള വീടുകളിലേക്ക് മാറി താമസിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്

ഇന്ത്യയുടെ ഏതാണ്ട്‌ മൂന്നു ഇരട്ടിയോളം ഉള്ള ഓസ്ട്രേലിയയിൽ എന്തു കൊണ്ടാണ്‌ അടിക്കടി കാട്ടുതീ ഉണ്ടാകുന്നത് എന്നതിന് ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല . വരണ്ട കാടുകൾ…ജല കണങ്ങൾ ഒട്ടുമില്ലാത്ത യൂക്കാലീ വിഭാഗത്തിൽ പെട്ട മരങ്ങൾ എന്നിവയാകാം ഒരുപക്ഷെ കട്ട് തീ ഉണ്ടാകാൻ കാരണമാകുന്നത് ...ആകെ 2മാസമേ ചൂടുള്ള കാലാവസ്ഥ ഉള്ളു എങ്കിലും അന്തരീക്ഷത്തിൽ ഈർപ്പം ഒട്ടുമില്ല. ലക്ഷകണക്കിന്‌ ഹെക്ടർ മണൽ കാടുകൾ നിറഞ്ഞ സ്ഥലത്ത് നൂറുകണക്കിന്‌ വർഷങ്ങളായി കുറ്റിക്കാ
ടുകൾ മാത്രമാണ്‌ വളരുന്നത്. വലിയ വൃക്ഷങ്ങൾ ഇവിടെ വളരാറില്ല . മില്യൺ വർഷങ്ങൾക്ക് മുൻപ് കടൽ ഇറങ്ങി പോയ സ്ഥലമാണിതെന്നും കടലിന്റെ അടിത്തട്ട് ഭൂമിയാണിതെന്നും ശസ്ത്രീയമായ ചരിത്ര വിലയിരുത്തലുകൾ ഉണ്ട്.

അടിക്കടിയുണ്ടാകുന്ന കാട്ടുതീ മൂലം ഓസ്ട്രേലിയയിൽ വന്യ മൃഗങ്ങൾ ഇല്ല എന്നു തന്നെ പറയാം. ആകെയുള്ളത് കങ്കാരുവും, കുറെ ചെറു മൃഗങ്ങളും മാത്രം. മഹാ ഭൂരിപക്ഷം വനത്തിലും ഒരു ഉറുമ്പ് തരിപോലും ഇല്ല.

അതെ സമയം അടിക്കടി ഇങ്ങനെ തീയിടുന്നതിൽ അവിടങ്ങളിലുള്ള പരുന്തുകൾക്ക് പങ്കുണ്ടെന്നും രസകരമായ ഒരു കഥയുണ്ട്.. ഓസ്‌ട്രേലിയൻ സാവന്നകളിൽ ൽ ഒളിച്ചിരിക്കുന്ന ചെറു ജീവികളെ പുറത്തു ചാടിച്ചു വേട്ടയാടാൻ തീ കഴുകൻ (Fire Hawk) എന്നറിയപ്പെടുന്ന പ്രത്യേകതരം പരുന്ത് ഇനത്തിൽ പെട്ട പക്ഷിയും പിന്നെ ചൂള കഴുകൻ , ചെമ്പൻ പരുന്ത്, എന്നിവയും തീ ഉപയോഗിക്കാറുണ്ട് എന്നാണ് ഈ പുതിയ കണ്ടെത്തൽ.

കൊക്കിൽ ചെറിയ തീകൊള്ളികളും കടിച്ചു പിടിച്ചുഇവ പുൽമേടുകളിൽ തീയിടാറുണ്ടത്രെ. കൂട്ടമായി വേട്ടയാടാൻ ഇറങ്ങുന്ന ഇവ കൂടുതൽ പ്രദേശങ്ങളിലേക്ക് ഇങ്ങനെ തീ വ്യാപിപ്പിക്കാറുണ്ടെന്നും പറയുന്നു.... ഓസ്ട്രേലിയയിലെ തദ്ദേശീയർ മുൻപ് തന്നെ ഈ പക്ഷികളുടെ തന്ത്രം കണ്ടിട്ടുള്ളതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ശാസ്‌ത്രീയമായി ഒരു പഠനം ഇപ്പോഴാണ് വരുന്നത്.
ഏതായാലും ഇപ്പോഴും ഓസ്‌ട്രേലിയയിൽ കാട്ടുതീ പടരുകയാണ് ..ജനങളുടെ ആശങ്കയും അതിനനുസരിച്ച് ഏറി വരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (57 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (5 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (5 hours ago)

Malayali Vartha Recommends