Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

സൗദി അറേബ്യയില്‍ നാളെ മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ടാക്സ് പ്രാബല്യത്തില്‍...എയർപോർട്ടിലെ പശ്ചാത്തല സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിരക്ക് ആയാണ് ടാക്‌സ് ഈടാക്കുന്നത്

31 DECEMBER 2019 04:04 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ നാളെ മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ടാക്സ് പ്രാബല്യത്തില്‍ വരും.എയർപോർട്ടിലെ പശ്ചാത്തല സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിരക്ക് ആയാണ് ടാക്‌സ് ഈടാക്കുന്നത് . ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവരും ആഭ്യന്തര സര്‍വീസുകളില്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവരും 10 റിയാല്‍ വീതമാണ് നല്‍കേണ്ടത്

നാളെ മുതലുള്ള യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കിനൊപ്പം നികുതിയും ചേര്‍ത്തായിരിക്കും വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനായാണ് നികുതി ഈടാക്കുന്നത്.

ചെറിയ കുട്ടികള്‍, വിമാന ജീവനക്കാര്‍, വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാതെ വിമാനത്തില്‍ തന്നെയിരിക്കുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരില്‍ നിന്ന് നികുതി ഈടാക്കില്ല. എയര്‍പോര്‍ട്ട് ടാക്സ് തുകയ്ക്ക് കണക്കായി മൂല്യവര്‍ദ്ധിത നികുതിയും ഈടാക്കും. എല്ലാ മൂന്ന് വര്‍ഷത്തിലും നികുതി നിരക്ക് പുനഃപരിശോധിക്കാനാണ് തീരുമാനം.

യാത്രയ്ക്കിടയിലുള്ള ഓരോ വിമാനത്താവളവും ഉപയോഗിക്കുന്നതിന് 10 റിയാല്‍ വീതം യാത്രക്കാര്‍ നികുതി നല്‍കേണ്ടി വരും. ജിദ്ദ-റിയാദ് റൂട്ടിൽ യാത്ര ചെയ്യുന്നവർ ജിദ്ദ എയർപോർട്ട് ഉപയോഗിക്കുന്നതിനും റിയാദ് വിമാനത്താവളം ഉപയോഗിക്കുന്നതിനും പത്തു റിയാൽ വീതം ടാക്‌സ് നൽകേണ്ടിവരും.

കൂടാതെ അഞ്ചു ശതമാനം മൂല്യവർധിത നികുതിയും നൽകേണ്ടിവരും. അബഹ-ജിദ്ദ-അൽഖസീം റൂട്ടിൽ യാത്ര ചെയ്യുന്നവർ എയർപോർട്ട് ടാക്‌സ് ആയി 40 റിയാൽ നൽകേണ്ടിവരും. ഈ റൂട്ടിൽ ഇടത്താവളമായ ജിദ്ദ എയർപോർട്ടിനെ ഒരേസമയം അറൈവൽ, ഡിപ്പാർച്ചർ വിമാനത്താവളമായി കണക്കിലെടുക്കുന്നതിനാലാണിത്.

ഹായിൽ-ജിദ്ദ-ലണ്ടൻ അന്താരാഷ്ട്ര സർവീസിൽ ജിദ്ദ വഴി ട്രാൻസിറ്റായി യാത്ര ചെയ്യുന്നവർ ഹായിൽ എയർപോർട്ട് ഉപയോഗിക്കുന്നതിന് പത്തു റിയാലും ജിദ്ദ എയർപോർട്ടിൽ ഇറങ്ങുന്നതിന് പത്തു റിയാലും നൽകണം.

കൂടാതെ ലണ്ടനിലേക്കുള്ള അന്താരാഷ്ട്ര സർവീസിൽ യാത്ര തിരിക്കുന്നതിന് എയർപോർട്ട് ടാക്‌സ് ആയി 87 റിയാലും നൽകേണ്ടിവരും. ഇതിനു പുറമെ ആഭ്യന്തര ടിക്കറ്റ് നിരക്കിനും ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർക്കുള്ള എയർപോർട്ട് ടാക്‌സുകൾക്കും മൂല്യവർധിത നികുതിയും അടയ്‌ക്കേണ്ടിവരും. അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് മൂല്യവർധിത നികുതി ബാധകമല്ല. ആഭ്യന്തര യാത്രക്കാരില്‍ നിന്നും നികുതി ഈടാക്കാന്‍ ഗതാഗത മന്ത്രിയാണ് അനുമതി നല്‍കിയിരിക്കുന്നത്.

പുതിയ ടാക്‌സ് തീരുമാനം പ്രഖ്യാപിക്കുന്നതിനു മുമ്പായി വിൽപന നടത്തിയ ആഭ്യന്തര ടിക്കറ്റുകളിൽ എയർപോർട്ട് ടാക്‌സ് ഇനത്തിലുള്ള തുക കൂടി കണക്കാക്കി ഈടാക്കും.. ഇതിന് വിമാന കമ്പനികളും ബന്ധപ്പെട്ട എയർപോർട്ട് അഡ്മിനിസ്‌ട്രേഷനുകളും ഒരിരുമിച്ചു തീരുമാനം ഉണ്ടാക്കും . എയർപോർട്ട് ടാക്‌സ് ഇനത്തിലെ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനികൾ സമർപ്പിക്കുന്ന സെറ്റിൽമെന്റ് അപേക്ഷകൾ എയർപോർട്ട് അഡ്മിനിസ്‌ട്രേഷനും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിലെ പൊതുവരുമാന ഡിപ്പാർട്ട്‌മെന്റും ചേർന്ന് സൂക്ഷ്മ പരിശോധന നടത്തും

എയർപോർട്ട് ടാക്‌സ് അടയ്ക്കുന്നതിന് കാലതാമസം വരുത്തുന്ന വിമാന കമ്പനികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് രാജ്യത്തെ എയർപോർട്ടുകൾക്ക് അവകാശമുണ്ടാകും. ആഭ്യന്തര യാത്രക്കാർക്കുള്ള എയർപോർട്ട് ടാക്‌സ് മൂന്നു വർഷത്തിൽ ഒരിക്കൽ പുനഃപരിശോധിച്ച് രാജ്യത്തെ പണപ്പെരുപ്പ, മാന്ദ്യ നിരക്കുകൾക്ക് അനുസൃതമായി കൂട്ടുകയോ കുറക്കുകയോ ചെയ്യുമെന്നും അധികൃതർ അറിയിച്ചു . എയർപോർട്ട് ടാക്‌സിന് മൂല്യവർധിത നികുതിയും ബാധകമായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (4 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (5 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (5 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (6 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (7 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (8 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (8 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (9 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (9 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (9 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (10 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (10 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (10 hours ago)

Malayali Vartha Recommends