Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

2020-നെ വരവേല്‍ക്കാന്‍ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ ഒരുങ്ങുമ്പോൾ എല്ലാവരേയും അമ്പരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ് നഗരം...ബുര്‍ജ് ഖലീഫ ഉള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്

31 DECEMBER 2019 05:02 PM IST
മലയാളി വാര്‍ത്ത

2020-നെ വരവേല്‍ക്കാന്‍ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ ഒരുങ്ങുമ്പോൾ എല്ലാവരേയും അമ്പരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ് നഗരം. വിവിധ എമിറേറ്റുകളിലായി നടത്തുന്ന പരിപാടി എല്ലാവര്‍ക്കും സൗജന്യമായി കണ്ടാസ്വദിക്കാം. എല്ലായിടത്തും ഡിസംബര്‍ 31-ന് വൈകിട്ടു മുതല്‍ പുതുവത്സര പരിപാടികള്‍ ആരംഭിക്കും.

അബുദാബിയില്‍ ഡു അറേനയിലാണ് പരിപാടി അരങ്ങേറുക. ബ്രൂണോ മാര്‍സിന്റെ സംഗീത പരിപാടി കരിമരുന്ന് പ്രയോഗത്തിന് ഇരട്ടിമധുരം പകരും. എമിറേറ്റ്സ് പാലസ്, അല്‍ മര്‍യ ദ്വീപ്, യാസ് മറിന എന്നിവിടങ്ങളും പുതുവത്സരത്തെ സ്വാഗതമോതി വെട്ടിത്തിളങ്ങും.

ദുബായിലെ ആഘോഷങ്ങളുടെ നെടുനായകത്വം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കാണ്. ബുര്‍ജ് ഖലീഫ ഉള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.ഇത്തവണ 20 ലക്ഷത്തിൽ അധികം പേര്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ദുബായില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

ബുർജ് ഖലീഫ പ്രദേശത്ത് 16, 700 ഉം മറ്റു സ്ഥലങ്ങളിൽ 3000 വും പാർക്കിംഗ് ലോട്ടുകൾ ഉണ്ടാകും. 210 ബസ്സുകളും,4500 ടാക്സികളും കാണികൾക്ക് യാത്ര ചെയ്യാനായി ഒരിക്കിയിട്ടുണ്ട്.

കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനങ്ങളാണ് ബുര്‍ജ് ഖലീഫയിലെ ഇത്തവണത്തെ ഹൈലൈറ്റ്. കൂട്ടത്തില്‍ ലേസര്‍ ഷോയുമുണ്ടാകും. 10 ടണ്ണോളം കരിമരുന്ന് മാനത്ത് വര്‍ണ്ണക്കാഴ്ച്ചകള്‍ തീര്‍ക്കും. 685 സ്ഥാനങ്ങളിലാണ് വെടിക്കോപ്പുകള്‍ സ്ഥാാപിച്ചിരിക്കുന്നത്. നൂറിലേറെ വിദഗ്ധരുടെ ആറുമാസത്തെ മുന്നോരുക്കങ്ങളും രണ്ടു മാസത്തെ കഠിനപ്രയ്തനവും ദുബായിയുടെ ആകാശത്ത് വിസ്മയത്തിന്റെ പൂരക്കാഴ്ചകള്‍ തീര്‍ക്കും..

ബുര്‍ജ് ഖലീഫയില്‍ രാത്രി 11.57 മുതല്‍ തുടങ്ങുന്ന കരിമരുന്ന് പ്രയോഗം എട്ട് മിനിറ്റ് നീണ്ടുനില്‍ക്കും. ഉമ്മു റമൂല്‍, മനാര, ദേറ, ബര്‍ഷ, കഫാഫ് സ്മാര്‍ട്ട് കേന്ദ്രങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.

ദുബായ് ഫൗണ്ടയിനിലും സംഗീത പരിപാടികളുണ്ടായിരിക്കും. ജുമൈറ കൈറ്റ് ബീച്ചിലും ബുര്‍ജ് അല്‍ അറബിലും പരിപാടികള്‍ അരങ്ങേറും. കൂടാതെ, ഫെസ്റ്റിവല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളിലെ സന്ദര്‍ശകര്‍ക്കും കരിമരുന്ന് അടക്കമുള്ള നവവത്സര വിരുന്ന് ആസ്വദിക്കാം.

പുതുവര്‍ഷപ്പിറവിയില്‍ ബുര്‍ജ് ഖലീഫയില്‍ തുടങ്ങുന്ന കരിമരുന്ന് പ്രകടനം മറ്റിടങ്ങളിലേക്കും വ്യാപിക്കും. 23 മിനുട്ടോളം നീണ്ട് നില്‍ക്കുന്ന വെടിക്കെട്ട് വിസ്മയം ആണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്ന കരിമരുന്ന പ്രകടനം ആസ്വദിക്കാന്‍ പത്തുലക്ഷത്തോളം വിദേശസഞ്ചാരികള്‍ ഡൗണ്‍ ടൗണിലേക്കൊഴുകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. റാസല്‍ഖൈമയില്‍ കരിമരുന്ന് പ്രയോഗം ഇപ്രാവശ്യം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടാനുള്ള ശ്രമം കൂടിയാണ്.

കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്രത്യേക വേദികളും ബുര്‍ജിന് ചുവട്ടില്‍ ഒരുക്കിയിട്ടുണ്ട്. പഴതുകളടച്ച സുരക്ഷയ്ക്കായി രണ്ടായിരം പോലീസുകാരെ ആഘോഷ നഗരിയില്‍ വിന്യസിക്കും

ബുര്‍ജ് ഖലീഫ-ദുബായ് മാള്‍, മെട്രോ സ്റ്റേഷന്‍ ചൊവ്വാഴ്ച രാത്രി 10 മുതല്‍ ബുധനാഴ്ച രാവിലെ ആറുമണി വരെ അടച്ചിടും. ഫിനാന്‍ഷ്യല്‍ സെന്റര്‍, ബിസിനസ് ബേ എന്നിവയുള്‍പ്പെടെയുള്ള ചുറ്റുമുള്ള സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. മെട്രോ റെഡ് ലൈനും ഗ്രീന്‍ ലൈനുകളും ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ ജനുവരി രണ്ടിന് അര്‍ധരാത്രി വരെ 43 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും.

വൈകുന്നേരം 4 മണിക്ക് അൽ അസായൽ റോഡ് അടച്ചിടും. തുടർന്ന് ആഘോഷങ്ങൾ നടക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള മറ്റു റോഡുകളും താൽക്കാലികമായി അടച്ചിടുമെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി അറിയിച്ചു.

ബുർജ് ഖലീഫയും ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളും നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ ഉപയോഗിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (4 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (5 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (5 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (6 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (7 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (8 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (8 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (9 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (9 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (9 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (10 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (10 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (10 hours ago)

Malayali Vartha Recommends