സൗരോര്‍ജം മാത്രം ഉപയോഗിച്ച് പറക്കുന്ന ലോകത്തിലെ ആദ്യ വിമാനമായ സോളാര്‍ ഇംപള്‍സ് അബൂദബിയില്‍ നിന്നും

സൗരോര്‍ജം മാത്രം ഉപയോഗിച്ച് പറക്കുന്ന ലോകത്തിലെ ആദ്യ വിമാനമായ സോളാര്‍ ഇംപള്‍സ് രണ്ട് പ്രവര്‍ത്ത സജ്ജമായി. ഈ വിമാനത്തിന്റെ യാത്ര ശനിയാഴ്ച തുടങ്ങും. മാര്‍ച്ച് തുടക്കത്തില്‍ തന്നെ യാത്ര ആരംഭിക്കുന്നതിന് ലക്ഷ്യമിട്ടിരുന്നുവെങ്കിലും കാലാവസ്ഥ കൂടുതല്‍ മെച്ചപ്പെടുന്നതിനായാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്.
സൗരോര്‍ജം മാത്രം ഉപയോഗിച്ച് രാത്രിയും പകലും പറക്കാന്‍ ശേഷിയുള്ള ഈ വിമാനം അബൂദബി വിമാനത്താവളത്തില്‍ നിന്നാണ് ലോക സഞ്ചാരത്തിന് തുടക്കം കുറിക്കുന്നത്. അഞ്ച് മാസങ്ങള്‍ നീളുന്ന പര്യടനത്തില്‍ 25 ദിവസമാണ് ഭൂഖണ്ഡങ്ങള്‍ക്കും മഹാസമുദ്രങ്ങള്‍ക്കും മുകളിലൂടെ വിമാനം പറക്കുക.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാന്‍ ശേഷിയുള്ള വിമാനം ആദ്യം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങുന്നത്. ഇന്ത്യയിലും ചൈനയിലും അടക്കം വിവിധ വിമാനത്താവളങ്ങളില്‍ ഇറങ്ങിയ ശേഷം അമേരിക്കയും വടക്കന്‍ ആഫ്രിക്കയും പിന്നിട്ടാണ് അബൂദബിയില്‍ തിരിച്ചത്തെുക.
വിമാനത്തിന്റെ നീണ്ട ചിറകുകളിലും മുകള്‍ ഭാഗത്തുമായി ഘടിപ്പിച്ചിരിക്കുന്ന സൗരോര്‍ജ പാനലുകള്‍ വഴിയാണ് പറക്കാനുള്ള ഊര്‍ജം ശേഖരിക്കുന്നത്. 17200 സൗരോര്‍ജ പാനലുകളാണ് വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഒരു തുള്ളി പരമ്പരാഗത ഇന്ധനം പോലും ഉപയോഗിക്കാതെയാണ് വിമാനം പറക്കുന്നത്.
വിവിധ രാജ്യങ്ങളിലും വിമാനത്താവളങ്ങളിലും സൂര്യപ്രകാശത്തില്‍ നിന്നും ഉപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുള്ള പരിപാടികളും സോളാര്‍ ഇംപള്‍സ് സംഘം നടത്തുന്നുണ്ട്. പുനരുപയോഗ ഊര്‍ജത്തിന്റെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്തുകയാണ് സോളാര്‍ ഇംപള്‍സിന്റെ ലോക പര്യടനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha