ദുബായില്‍ വീട്ടമ്മയെ ചുംബിച്ച ഇന്ത്യക്കാരന് തടവ്

വീട്ടമ്മയെ പിന്തുടര്‍ന്ന് ചുംബിച്ച ഇന്ത്യക്കാരന് ദുബായി കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ദുബായില്‍ ജോലിചെയ്യുന്ന 24കാരനായ ഇന്ത്യക്കാരനാണ് ശിക്ഷ ലഭിച്ചത്. 27കാരിയായ ഫിലിപ്പീന്‍ യുവതിയെ അവരുടെ വീടുവരെ പിന്തുടര്‍ന്ന് ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു.
ജൂലൈയിലാണ് സംഭവം നടന്നത്. വീട്ടിലേക്ക് മടങ്ങി വരുന്ന വഴി പ്രതി തന്നെ പിന്തുടര്‍ന്ന് വീടിന്റെ കോണിപ്പടിയിലെത്തിയപ്പോള്‍ ബലം പ്രയോഗിച്ച് ചുംബിച്ചു. തുടര്‍ന്ന് താന്‍ ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഒടി രക്ഷപെട്ടുവെന്നുവാണ് യുവതിയുടെ പരാതി.
അതേസമയം, താന്‍ യുവതിയെ തൊട്ടിട്ടുപോലുമില്ലെന്ന് പ്രതി കോടതിയില്‍ അറിയിച്ചു. എന്നാല്‍ യുവതിയുടെ പരാതിയില്‍ ഇന്ത്യക്കാരന്‍ അവരെ അനുവാദമില്ലാതെ മൂന്ന് തവണ ചുംബിച്ചുവെന്ന കുറ്റത്തിനാണ് കോടതി ശിക്ഷ വിധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha