കുവൈറ്റ് എയര്‍വേയ്‌സ് കൊച്ചിയിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ തുടങ്ങുന്നു

കുവൈറ്റ് എയര്‍വേയ്‌സ് കൊച്ചിയിലേക്ക് കൂടുതല്‍സര്‍വീസുകള്‍ നടത്തുന്നു. ദിവസേന രണ്ട് സര്‍വീസുകള്‍ നടത്താനാണ് അധികൃതരുടെ തീരുമാനം. ഈ മാസം 29 മുതലാണ് കുവൈത്ത് എയര്‍വേഴ്‌സ് കൊച്ചിയിലേക്ക് അധിക വിമാന സര്‍വ്വീസ് ആരംഭിക്കുക. എല്ലാ ദിവസവും സര്‍വീസുകള്‍ ഉണ്ടാകും. കുവൈത്തില്‍നിന്നും രാത്രി 10.30നു പുറപ്പെടുന്ന വിമാനം രാവിലെ 6.15നു കൊച്ചിയില്‍എത്തും. തിരികെ രാവിലെ 7.15 നു പുറപ്പെട്ട് കുവൈത്തില്‍ 9.40 എത്തുന്ന രിതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. അതേസമയം നിലവില്‍ രാത്രി 9ന് പുറപ്പെടുന്ന സര്‍വ്വീസിന്റെ സമയത്തില്‍മാറ്റം വരുത്തിയിട്ടില്ല. ഇതോടെ ദിവസവും കൊച്ചിയിലേക്ക് കുവൈറ്റ് എയര്‍വേയ്‌സിന് രണ്ട് സര്‍വീസുകളുണ്ടാകും. കോര്‍പ്പറേഷന്‍ പുതുതായി വാങ്ങിയ എ 320 ഇനത്തിലുള്ള വിമാനങ്ങളാണ് കൊച്ചിയിലേക്കുള്ള രണ്ട് സര്‍വീസുകള്‍ക്ക് ഉപയോഗിക്കുക. കൊച്ചിയെ കൂടാതെ തിരുവനന്തപുരത്തേക്കും രണ്ടാമത്തെ സര്‍വീസിനായി കോര്‍പ്പറേഷന്‍ ശ്രമിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha