അനധികൃതതാമസക്കാര്‍ക്ക് പ്രവേശനവിലക്ക്: സൗദി

അനധികൃത തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്‌പോണ്‍സര്‍മാരുടെ ചെലവില്‍ തന്നെ നിയമലംഘകരെ നാടുകടത്തുമെന്നു സൗദി. വിവിധ സ്‌പോണ്‍സര്‍മാര്‍ക്കായി ഫ്രീലാന്‍സായി ജോലി ചെയ്യുന്നവരെ സ്വന്തം ചെലവിലാകും നാടുകടത്തുക. പിടിയിലാകുന്ന അനധികൃത തൊഴിലാളികള്‍ വീണ്ടും രാജ്യത്തു പ്രവേശിക്കുന്നതിന് ആദ്യഘട്ടത്തില്‍ ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തും. വീണ്ടും നിയമം ലംഘിച്ചാല്‍ വിലക്ക് രണ്ടുവര്‍ഷമാക്കും.
മൂന്നാം തവണയും ഇതു തുടര്‍ന്നാല്‍ വിലക്ക് മൂന്നുവര്‍ഷമായി നീട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കി. റജിസ്റ്റര്‍ ചെയ്ത സ്‌പോണ്‍സര്‍മാര്‍ വിദേശ തൊഴിലാളികളുടെ നിയമലംഘനങ്ങള്‍ മറച്ചുവച്ചാല്‍ പിഴയീടാക്കും. തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാക്കും. ഒരുമാസം ജയില്‍ ശിക്ഷയും അനു ഭവിക്കണം. ഓരോ അനധികൃത തൊഴിലാളിക്കും സ്‌പോണ്‍സര്‍ ശിക്ഷിക്കപ്പെടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha