Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും


സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം... നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...

ഇന്ന് അന്താരാഷ്ട്ര എയ്ഞ്ചല്‍മാന്‍ സിന്‍ഡ്രോം ദിനം .....ഈ അവസ്ഥയെക്കുറിച്ച് കൂടുതല്‍ പേരെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ടാണ് ബുര്‍ജ് ഖലീഫ നീലവർണമണിയണം എന്ന തന്റെ ആഗ്രഹം വ്യാഴാഴ്ച എമിലി ട്വിറ്ററില്‍ കുറിച്ചത്. ആവശ്യം ട്വിറ്ററില്‍ പലരും ഏറ്റെടുത്തതോടെ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. അധികൃതരുടെ ഭാഗത്തുനിന്ന് 24 മണിക്കൂറിനുള്ളില്‍ അനുകൂല പ്രതികരണവുമുണ്ടായി. ശനിയാഴ്ച വൈകുന്നേരം 7.40ന് ബുര്‍ജ് ഖലീഫ നീല നിറമണിയുമെന്നറിയിപ്പ് അധികൃതരില്‍ നിന്ന് ലഭിച്ചു...

15 FEBRUARY 2020 06:21 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഇന്ന് വൈകുന്നേരം 7.40ന് നീല വര്‍ണമണിയും. ലോകമെമ്പാടുമുള്ള വിശേഷ ദിവസങ്ങളിളെല്ലാം ഐക്യദാര്‍ണ്ഡ്യം പ്രകടിപ്പിക്കാനും അഭിവാദ്യമര്‍പ്പിക്കാനും ചിലപ്പോൾ അനുശോചിച്ചുമെല്ലാം ബുര്‍ജ് ഖലീഫ നിറം മാറുന്നത് നമുക്ക് അറിയാവുന്നതാണ് . ഇന്ന് ബുര്‍ജ് ഖലീഫ നീല നിറമണിയുന്നത് അങ്ങനെ ലോകത്തിൽ നടക്കുന്ന പ്രധാന സംഭവങ്ങൾ ഒന്നുകൊണ്ടുമല്ലാ...ഇന്ന് നാലര വയസുകാരന്‍ സാം റേയ്ക്കും അവന്റെ അമ്മയ്ക്കും വേണ്ടിയാണ് ബുര്‍ജ് ഖലീഫ നീലവർണമാണിയുന്നത്

സാധാരണ കുട്ടികളെപ്പോലെയല്ല സാം... നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂര്‍വ രോഗമായ ഏയ്ഞ്ചല്‍മാന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയിലാണ് സാം റേ..ഡിഎന്‍എയിലെ പതിനഞ്ചാം ക്രോമസോമിനെയാണ് ഏയ്ഞ്ചല്‍മാന്‍ സിന്‍ഡ്രോം ബാധിക്കുന്നത്. ഇത് ബാധിച്ചവരിൽ സ്വാഭാവികമായ ബുദ്ധിവളര്‍ച്ച കുറവായിരിക്കും. ഈ രോഗത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിനായി എല്ലാ വര്‍ഷവും ഫെബ്രുവരി 15, അന്താരാഷ്ട്ര ഏയ്ഞ്ചല്‍മാന്‍ സിന്‍ഡ്രോം ദിനമായി ആചരിച്ചുവരുന്നു

.2017 ഏപ്രില്‍ ആറിനാണ് സാമിന് ഏയ്ഞ്ചല്‍മാന്‍ സിന്‍ഡ്രോം ആണെന്ന് സ്ഥിരീകരിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് അവന്റെ അമ്മ ‍എമിലി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ രോഗത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് .. സാധാരണ ഗതിയില്‍ 15,000 പേരില്‍ ഒരാള്‍ക്ക് മാത്രമായിരിക്കും ഈ അസുഖമുണ്ടാകാറുള്ളത്

രോഗത്തെക്കുറിച്ച് കൂടുതല്‍ പേരെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ടാണ് ബുര്‍ജ് ഖലീഫ നീലവർണമണിയണം എന്ന തന്റെ ആഗ്രഹം വ്യാഴാഴ്ച എമിലി ട്വിറ്ററില്‍ കുറിച്ചത്. അന്താരാഷ്ട്ര എയ്ഞ്ചല്‍മാന്‍ സിന്‍ഡ്രോം ദിനത്തില്‍ ഈ സന്ദേശം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കണം എന്നതായിരുന്നു ആവശ്യം . ആവശ്യം ട്വിറ്ററില്‍ പലരും ഏറ്റെടുത്തതോടെ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. അധികൃതരുടെ ഭാഗത്തുനിന്ന് 24 മണിക്കൂറിനുള്ളില്‍ അനുകൂല പ്രതികരണവുമുണ്ടായി. ശനിയാഴ്ച വൈകുന്നേരം 7.40ന് ബുര്‍ജ് ഖലീഫ നീല നിറമണിയുമെന്നറിയിപ്പ് അധികൃതരില്‍ നിന്ന് ലഭിച്ചു...

അറിയിപ്പ് കഴിഞ്ഞ ദിവസം എമിലി ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്തു. ഏയ്ഞ്ചല്‍ മാന്‍ സിന്‍ഡ്രോം ബാധിച്ച എന്റെ നാലര വയസുകാരന്‍ മകന് ആദരവുമായി വൈകുന്നേരം 7.40ന് ബുര്‍ജ് ഖലീഫ നീല നിറമണിയും. ഈ അസുഖം ബാധിച്ചവരുള്ള യുഎഇയിലെയും ലോകത്തെ തന്നെയും എല്ലാ കുടുംബങ്ങള്‍ക്കും കൂടി വേണ്ടിയാണിത്. ഒപ്പം വെല്ലുവിളികള്‍ നേരിടുന്ന സമൂഹത്തിലെ എല്ലാവര്‍ക്കും വേണ്ടി' - എമിലി ഫേസ്‍ബുക്കില്‍ കുറിച്ചു. ഫേസ്‍ബുക്കിലൂടെയുള്ള എമിലിയുടെ ഈ അറിയിപ്പ് ബുര്‍ജ് ഖലീഫ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

ഓട്ടിസവും ഡൗണ്‍ സിന്‍ഡ്രോമും പോലെ അത്ര പരിചിതമല്ല ഏയ്ഞ്ചല്‍മാന്‍ സിന്‍ഡ്രോം. അറിവില്ലായ്മകൊണ്ട് ഒട്ടേറെ അബദ്ധ ധാരണകളും ഈ അവസ്ഥയെക്കുറിച്ച് ഉണ്ട്. കുട്ടിക്ക് എയ്ഞ്ചല്‍മാന്‍ സിന്‍ഡ്രോമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ അത് എന്താണെന്ന് മനസിലായില്ല.. എയ്ഞ്ചല്‍മാന്‍ സിന്‍ഡ്രോമുള്ളവര്‍ ഒരിക്കലും നടക്കുകയോ ഓടുകയോ ഇല്ലെന്ന് ഇന്റര്‍നെറ്റില്‍ കണ്ടതോടെ തന്റെ ജീവിതം തന്നെ തകര്‍ന്ന് പോകുന്നതായി തോന്നിയതായി സാമിന്റെ 'അമ്മ പറഞ്ഞു

എന്നാല്‍ വായിച്ചതൊക്കെ തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു സാമിന്റെ ജീവിതം. ഇപ്പോഴവന് തനിയെ ഓടാനും പടികള്‍ കേറാനും ഇറങ്ങാനുമൊക്കെ സാധിക്കും. സംസാരിക്കാനാവില്ലെങ്കിലും അവന്റെ ഭാഷ മനസിലായാല്‍ പിന്നെ ആശയവിനിമയം നടത്താനും ബുദ്ധിമുട്ടില്ല.

ആശയവിനിമയത്തിനായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുയാണിപ്പോള്‍ സാമിന്റെ രക്ഷിതാക്കള്‍. ഏറ്റവും മിടുക്കനാണ് സാമെന്ന് അവന്റെ രക്ഷിതാക്കള്‍ ഉറപ്പിച്ച് പറയും. അവന്റെ ജീവിതം തന്നെ മറ്റുള്ളവര്‍ക്ക് ആവേശം പകരും. സാമിന്റെ വളര്‍ച്ചാ നേട്ടങ്ങള്‍ ചെറുതാണെങ്കിലും പ്രധാനപ്പെട്ടവയാണ്.

താക്കോല്‍ എടുക്കാനും വാതില്‍ പൂട്ടാനും തുറക്കാനുമൊക്കെ അവന് ഇപ്പോള്‍ സാധിക്കും. മിര്‍ദിഫിലാണ് സാമും കുടുംബവും താമസിക്കുന്നത്. പരിസരവാസികള്‍ക്കും പ്രിയപ്പെട്ടവനാണ് ഇന്ന് സാം. സെക്യൂരിറ്റി ജീവനക്കാരന്‍ മുതല്‍ എല്ലാവരെയും സാം മനസിലാക്കും. അവനെക്കാണുമ്പോള്‍ മറ്റുള്ളവരുടെ മുഖത്തും ചിരി വിരിയും. ഇങ്ങനെയാണ് ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ നമ്മള്‍ പരിചരിക്കേണ്ടതും- അമ്മ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലീസ് നോട്ട്... ഹര്‍ത്താല്‍ പിന്‍വലിച്ചു..!  (4 minutes ago)

നിഫ്റ്റി 26000 എന്ന ലെവലിന് മുകളിലാണ് വ്യാപാരം  (14 minutes ago)

സ്വർണവിലയിൽ വർദ്ധനവ്...  (21 minutes ago)

അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം  (41 minutes ago)

ചെക്ക് വച്ച് പാറ്റൂർ രാധാകൃഷ്ണൻ..! ഈ തലവേദന BJP ഒഴിപ്പിക്കും..! തീരുമാനം കട്ടായം..! സ്വതന്ത്രന്മാർ ഒറ്റും...?!  (42 minutes ago)

ഷോക്കേറ്റ് പ്രാദേശിക കോൺഗ്രസ് നേതാവിന് ഭാരുണാന്ത്യം..  (54 minutes ago)

അയ്യപ്പനെ തൊട്ടു ഗോവർധന്റെ കുലം മുടിഞ്ഞു..! തിരിച്ചടി തുടങ്ങി ശാപം തീർക്കാൻ സ്വര്‍ണ്ണം പൂശി സ്കെച്ചിട്ട് SIT പിഴിഞ്ഞെടുക്കും..!  (57 minutes ago)

വാരം അവസാനത്തോടെ രോഗങ്ങൾക്ക് ശമനം, തൊഴിൽ വിജയം, ധനലാഭം, സൽസുഹൃത്തുക്കളുടെ സാമീപ്യം എന്നിവ ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാൻ അവസരമുണ്ടാകും.  (1 hour ago)

ആലപ്പുഴ വളവനാട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവ കെണിയില്‍...  (1 hour ago)

നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും  (1 hour ago)

വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ...  (2 hours ago)

ക്രിസ്മസ് -പുതുവത്സര ഫെയറുകൾ ഇന്നു മുതൽ...  (3 hours ago)

വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്  (3 hours ago)

Malayali Vartha Recommends