Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്; കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനാൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് ഒരാഴ്ച്ചത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്: ഈ രാജ്യങ്ങളിലേയ്ക്കുള്ള കുവൈറ്റ് സർവീസുകളും റദ്ദാക്കി- കരിപ്പൂരിൽ നിന്ന് കുവൈത്തിലേക്ക് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെ മടക്കി അയച്ചു

07 MARCH 2020 11:52 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ദുരന്തത്തെ നേരിടാന്‍ കര്‍ശന നിയന്ത്രണങ്ങളിലേയ്ക്ക് നീങ്ങുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. പലയിടങ്ങളിലും യാത്രകളിലും നിയന്ത്രണം വന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് ഇപ്പോൾ കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ശനിയാഴ്ച മുതല്‍ ഒരാഴ്ച്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വിമാനത്തില്‍ യാത്രചെയ്യാനായി എത്തിയവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനാൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് വിലക്ക്. കുവൈത്തിൽ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സർവീസും നിർത്തിയിട്ടുണ്ട്.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. കഴിഞ്ഞ ദിവസം രാത്രിയാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഇതോടെ ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് പോവേണ്ട ആളുകള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. പലരും വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് വിവരം അറിയുന്നത്. കരിപ്പൂരിൽ നിന്ന് കുവൈത്തിലേക്ക് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെയാണ് മടക്കി അയച്ചത്.


നേരത്തെ കുവൈത്തിലേക്ക് വരുന്ന വിദേശികള്‍ കൊറോണ വൈറസ് ബാധിതരല്ലെന്ന് അംഗീകാരമുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. പിന്നീട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെട്ടതിനെ തുടർന്ന് നിയന്ത്രണം നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആഗോള തലത്തില്‍ 95265 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3281 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയില്‍ മാത്രം 143 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ എട്ട് പ്രവിശ്യകളില്‍ രണ്ടാഴ്ചയായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 

 

ചൈനയ്ക്ക് പുറത്ത് 33 രാജ്യങ്ങളിലായി 2055 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ 80 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രധാനമായും മൂന്ന് രാജ്യങ്ങളില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം 115 രാജ്യങ്ങളില്‍ ഇതുവരെ യാതൊരു കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 21 രാജ്യങ്ങള്‍ 1 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത അഞ്ച് രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസത്തിനിടയില്‍ പുതിയ കേസുകള്‍ ഒന്നും ഉണ്ടായിട്ടില്ല.


കൊറോണയുടെ പശ്ചാത്തലത്തില്‍ ഡബ്യുഎച്ച്ഒ നടത്തുന്ന ദിവസേനയുള്ള അവലോകന യോഗത്തില്‍ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ കൊറോണയെന്ന മഹാമാരിയെ തുരത്താന്‍ കഴിയൂവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദനോം ഗെബ്രിയേസസ് വ്യക്തമാക്കി. രോഗത്തെ ഇല്ലായ്മ ചെയ്യാന്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ ഗുരുതരമായ ഒരു രോഗമാണ്. അതേസമയം മരണ സാധ്യത കുറവാണ്. രോഗത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ സംബന്ധിച്ച് ഡബ്യുഎച്ച്ഒ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളും അത് പാലിക്കണം. ഡബ്യുഎച്ച്ഒ ​എല്ലാവിധ പിന്തുണയും നല്‍കും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ കൊറോണയെ തുരത്താനകൂവെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (1 hour ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (1 hour ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (1 hour ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (2 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (2 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (4 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (4 hours ago)

Malayali Vartha Recommends