Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം

അറബ് രാഷ്ട്രങ്ങൾ കൊറോണയ്ക്കെതിരെ ഇനിമുതൽ കടുപ്പിച്ച് തന്നെ; പുറത്തിറങ്ങിയാൽപിടിച്ച് അകത്തിടും, പിഴ 2 കോടി വരെ; അകലങ്ങൾ കൃത്യമായി പാലിക്കണം

27 MARCH 2020 02:09 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 2 ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം അതായത് 2 കോടി രൂപ വരെ പിഴയും തടവു ശിക്ഷയും ലഭിക്കാമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ് കർശന നിർദ്ദേശവുമായി രംഗത്ത് എത്തിപ്പോയിരിക്കുകയാണ്. ഇത്തരത്തിൽ മുന്നറിയിപ്പുകൾ ആവർത്തിച്ചിട്ടും ചിലർ അവഗണിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം കൂടുതൽ കർശനമാക്കുമെന്നും ദുബായ് പൊലീസ് വ്യക്തമാക്കുകയുണ്ടായി.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും മറ്റും ഒാർമിപ്പിക്കുന്ന ക്യാംപെയ്നുകൾ പോലീസ് ഇതിനോടകം തന്നെ നടത്തിവരികയാണ്. അതോടൊപ്പം തന്നെ വ്യക്തികൾ തമ്മിൽ അടുത്തിടപഴകാതിരിക്കുന്നതാണ് സുരക്ഷിതം.

ഒപ്പം സൗദി അറേബ്യയിലും ഇന്നു മുതൽ ഭാഗിക ലോക് ഡൗൺ. 13 പ്രവിശ്യകളിൽ കഴിയുന്നവർ മറ്റു പ്രവിശ്യകളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. കർഫ്യൂ കാലയളവായ ഏപ്രിൽ 12 വരെ പ്രവേശന വിലക്കും തുടരുന്നതായിരിക്കും.

ഇതിനോടകം തന്നെ മക്ക, മദീന, റിയാദ് എന്നീ നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും തടഞ്ഞിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് ഈ 3 നഗരങ്ങളിൽ ആവശ്യമെങ്കിൽ മുഴുസമയ ലോക്‌ഡൗൺ ഏർപ്പെടുത്താൻ ബന്ധപ്പെട്ട വിഭാഗത്തിനു നിർദേശം നൽകിയിരുന്നു. ആരോഗ്യ, സുരക്ഷാ, അടിയന്തര സേവന വിഭാഗങ്ങളെ ഭാഗിക ലോക്ഡൗണിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. കർഫ്യൂ നിയമം ലംഘിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് 5 വർഷം തടവും 30 ലക്ഷം റിയാൽ പിഴയും ശിക്ഷയും വിധിക്കുകയുണ്ടായി.

അതേസമയം ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോവിഡ് പ്രതിരോധ നടപടികൾക്കു നേതൃത്വം നൽകുന്ന പരമോന്നത സമിതിയുടെ മുന്നറിയിപ്പ്. അങ്ങനെ സമ്പർക്കവിലക്കിൽ കഴിയുന്നവർ പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ അരുത്. നിയമം ലംഘിച്ചാൽ ചുരുങ്ങിയത് 3 മാസവും പരമാവധി ഒരു വർഷവും തടവോ 1,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയോ രണ്ടും ഒരുമിച്ചോ ആണു ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രവാസിയാണ് പിടിയിലാകുന്നതെങ്കിൽ നാടുകടത്തലടക്കമുള്ള ശിക്ഷയുണ്ടാകും. രോഗബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാ  (2 minutes ago)

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...  (47 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധി... തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകി മോദി  (1 hour ago)

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....  (1 hour ago)

  സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു...  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി  (1 hour ago)

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (2 hours ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (2 hours ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (2 hours ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (3 hours ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (3 hours ago)

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (9 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends