Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഒടുവിൽ ഉറ്റവർക്ക് ഒരുനോക്ക് കാണാൻ യുഎഇ വഴിതുറക്കുന്നു; മലയാളികളുടെ മൃതദേഹം പ്രതിസന്ധികൾ കടന്ന് അവസാനമായി നാട്ടിലേക്ക്, അന്ത്യചുംബനം നല്കാൻ ദിവസങ്ങളോളം കാത്ത് കുടുംബാംഗങ്ങൾ

30 MARCH 2020 09:58 AM IST
മലയാളി വാര്‍ത്ത

കൊറോണ പ്രതിസന്ധിയെ തുടർന്ന് ലോകത്തെമ്പാടും വിമാനങ്ങൾ നിർത്തിവയ്ക്കുകയുണ്ടായി. ഈ തീരുമാനം ഏറെ ബാധിച്ചത് പ്രവാസികളെ തന്നെയാണ് എങ്കിലും അറിയേണ്ടത് ഗൾഫ് രാഷ്ട്രങ്ങളിൽ കുടുങ്ങിക്കിടന്ന പ്രവാസികളുടെ മൃതദേഹങ്ങൾ തന്നെയായിരുന്നു. നിലവിലെ കണക്കനുസരിച്ച് ദുബായിൽ ഒരു ദിവസം രണ്ട് പ്രവാസികളെങ്കിലും മരണപ്പെടുന്നു. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് വരുന്ന എല്ലാ മാർഗവും അടഞ്ഞതിനാൽ തന്നെ അത് ഏറെ ബാധിച്ചത് അവസാനമായി ഒരുനോക്ക് കാണുവാൻ കൊതിച്ച ബന്ധുക്കളെ തന്നെയാണ്. എന്നാലിതാ യു.എ.ഇ.യിലെ പ്രവാസിമലയാളികളുടെ ഉറ്റവർക്ക് ആശ്വസിക്കാനാവുന്ന വാർത്തയാണ് പുറത്തേക്ക് വരുന്നത്. പ്രിയപ്പെട്ടവരെ അവസാനമായൊന്ന് കാണാനും അന്ത്യചുംബനം നൽകാനും വഴിതുറക്കുകയാണ്. കേരളത്തിൽനിന്ന് യു.എ.ഇ.യിലേക്ക് ചരക്കുകളുമായി എത്തുന്ന വിമാനങ്ങൾ തിരിച്ചുപറക്കുമ്പോൾ മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള സൗകര്യമായിരിക്കുകയാണ്.

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാനസർവീസുകൾ നിലച്ചതോടെ പിറന്നനാട്ടിലെ ആറടിമണ്ണിൽ ഉറ്റവർക്ക് അന്ത്യനിദ്ര ഒരുക്കാനാവാത്ത വിഷമത്തിലായിരുന്നു പ്രവാസികളുടെ കുടുംബാംഗങ്ങൾ. ഇതിനാൽത്തന്നെ കണ്ണീർവാർത്തുകൊണ്ട് നാട്ടിൽ ഉറ്റവരും കൂട്ടുകാരും കാത്തിരിക്കുകയായിരുന്നു. അങ്ങനെ വിമാനസർവീസുകൾ ഇനിയെന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാതിരിക്കുകയും ബദൽമാർഗങ്ങൾ ഇല്ലാതെവരികയുംചെയ്തതോടെ ചില മൃതദേഹങ്ങൾ ഇവിടെത്തന്നെ സംസ്‌കരിക്കുകയുണ്ടായി. ഇതേതുടർന്ന് പത്തോളം മൃതദേഹങ്ങൾ ആശുപത്രി മോർച്ചറികളിലും സൂക്ഷിച്ചിരിക്കുകയുമാണ്. എന്നാൽ ഉറ്റവരുടെ വറ്റാത്ത കണ്ണീരും പ്രവാസികളുടെ നിസ്സഹായതയും കണ്ട പൊതുപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയുടെ ശ്രമഫലമായാണ് ഇപ്പോൾ കാർഗോവിമാനങ്ങളിൽ ഇവ കൊണ്ടുപോകാനുള്ള വഴിതുറന്നത്.

അതോടൊപ്പം തന്നെ ഇതുസംബന്ധിച്ച് അഷ്‌റഫ് നേരത്തേ ഫെയ്‌സ്ബുക്കിൽ ഇട്ട സങ്കടഹർജി ശ്രദ്ധയിൽപ്പെട്ട ചില വ്യവസായപ്രമുഖരാണ് കാർഗോ വിമാനങ്ങളുടെ തിരിച്ചുള്ള യാത്രയിൽ ഈസൗകര്യം ശരിയാക്കിക്കൊടുത്തത്. എന്നാൽ വിമാനത്താവളങ്ങളിലെ ചില ചെലവുകൾ വേണ്ടിവരുന്നുണ്ടെങ്കിലും അധികം കാത്തിരിപ്പില്ലാതെ മൃതദേഹം കയറ്റിയയ്ക്കാനുള്ള സംവിധാനമാണ് ഇപ്പോൾ ദുബായിൽ തുറന്നുകിട്ടിയത് എന്നത് ഏവരെയും ആശ്വാസത്തിലാഴ്ത്തിയിരിക്കുകയാണ്. ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച ആന്റണി ജെയ്‌സൺ, സ്റ്റീഫൻ വിറ്റസ് എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തേക്ക് എമിറേറ്റ്‌സിന്റെ കാർഗോ വിമാനത്തിൽ അയച്ചത് തന്നെ.

അതേസമയം തിങ്കളാഴ്ച നെടുമ്പാശ്ശേരിയിലേക്കുപോകുന്ന ചരക്കുവിമാനത്തിൽ രണ്ട് മൃതദേഹങ്ങൾകൂടി കൊണ്ടുപോകുന്നതായിരിക്കും. കെ.വി. എക്‌സ്‌പോർട്ട്‌സ് ഉടമ റഫീഖ് തലശ്ശേരിയാണ് തിങ്കളാഴ്ചത്തെ വിമാനം ഒരുക്കിയതെന്ന് സാമൂഹികപ്രവർത്തകരായ അഷ്‌റഫ് താമരശ്ശേരിയും റിയാസ് കൂത്തുപറമ്പും അറിയിക്കുകയുണ്ടായി. വിമാനത്താവളത്തിൽനിന്ന് ആവശ്യപ്പെട്ടാൽ മൃതദേഹം കൊണ്ടുപോകാൻ സൗകര്യമൊരുക്കുമെന്ന് നോർക്ക റൂട്‌സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരിയും നിയമപ്രതിനിധി അഡ്വ. ഫെമിൻ പണിക്കശ്ശേരിയും വ്യക്തമാക്കുകയുണ്ടായി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (7 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (38 minutes ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (44 minutes ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (1 hour ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (1 hour ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (2 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (2 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (2 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (3 hours ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (3 hours ago)

Malayali Vartha Recommends