Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..


ശബരിമല യുവതീപ്രവേശന വിഷയം..പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണം ഉടനുണ്ടാകുമെന്നും, വേനലവധിക്ക് മുമ്പ് വാദം കേട്ട് തുടങ്ങുമെന്നും സൂചനകൾ..

ദുബായ് ലോക്ക് ഡൗണിലേക്ക്; പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക, നിബന്ധനകൾ പാലിച്ചില്ലെങ്കിൽ പിഴ നൽകേണ്ടത് കോടികൾ

05 APRIL 2020 01:16 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. മൂന്ന് ദിവസത്തിനുള്ളില്‍ സ്ഥിരീകരിച്ചത് 691പേരിലെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം യുഎഇയിൽ ഇന്ന് മാത്രം 241 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 1,505 ആയി ഉയരുകയുണ്ടായി. ഇന്ന് ഒരാളുടെ മരണം കൂടി രേഖപ്പെടുത്തുകയുണ്ടായി. തുടർന്ന് മരണസംഖ്യ 10 ആയി ഉയർന്നു. എന്നാൽ മൂന്ന് ദിവസത്തിനുള്ളില്‍ 691പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയാിലാണ് രാജ്യത്തു കഴിയുന്ന മലയാളികളടക്കമുള്ള പ്രവാസികൾ ഏവരും.

ഒപ്പം രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിതെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.ഫരീദ അൽ ഹൊസനി വെളിപ്പെടുത്തുകയുണ്ടായി. കൊവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയാണ്. തുടർന്ന് രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവിൽ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻ‍ഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശിക്കുയ്ക്കയുണ്ടതായി. ഒപ്പം വാഹനങ്ങളും നിരത്തിലിറക്കാൻ പാടില്ല. നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ് സഞ്ചാര വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

അതോടപ്പം തന്നെ നിയമലംഘനം നടത്തുന്നവർ പിഴ ശിക്ഷ അടക്കമുള്ള നിയമനടപടികൾക്ക് വിധേയരാകേണ്ടി വരുന്നതായിരിക്കും. രോഗ ബാധ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കൽ തുടരുമെന്നും അധികൃതർ അറിയിക്കുകയുണ്ടായി. ഒപ്പം ജനസാന്ദ്രതയേറിയ സ്ഥലങ്ങളിൽ ആരോഗ്യ പരിശോധന ഏർപ്പെടുത്തും. യൂണിയൻ കോഓപ്പറേറ്റീവ് സൊസൈറ്റികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ഭക്ഷ്യ-മരുന്ന് ഡെലിവറികൾ എന്നിവ സാധാരണ പോലെ പ്രവർത്തിക്കുന്നതായിരിക്കും. ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമേ അനുമതിയുള്ളൂ. ദുബായ് മെട്രോ, ട്രാം എന്നിവ സർവീസ് നിര്‍ത്തിവച്ചതായി ആര്‍ടിഎ അറിയിക്കുകയുണ്ടായി. ഗൾഫ് രാഷ്ട്രങ്ങളിലെ രോഗബാധിതരുടെ ആകെ എണ്ണം 6453ആയി. ഒപ്പം 49 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

യുഎഇയിൽ പരിശോധനാ സംവിധാനം വിപുലീകരിച്ചതോടെ പ്രതിദിനം കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. രോഗലക്ഷണമില്ലെങ്കിലും എല്ലാവരും ഫെയിസ് മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയുണ്ടായി. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നീട്ടിവച്ച ലോക എക്സ്പോ 2020 ദുബായ്, 2021 ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെ നടത്താൻ യുഎഇ അഭ്യർഥിക്കുകയും ചെയ്തു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V V Rajesh വാക്ക് പാലിച്ച് ഗണേഷ് കുമാർ  (11 minutes ago)

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (17 minutes ago)

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (34 minutes ago)

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (2 hours ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (3 hours ago)

വയോധികന് ദാരുണാന്ത്യം...  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (4 hours ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (4 hours ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (4 hours ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (4 hours ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (5 hours ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (5 hours ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (5 hours ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (5 hours ago)

Malayali Vartha Recommends