Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയില്ലെങ്കില്‍ വ്യാപാര കരാര്‍ റദ്ദാക്കും ... ചൈനയ്‌ക്കെതിരെ വ്യാപാര തലത്തില്‍ പിടിമുറുക്കാനാണ് ഡൊണാള്‍ഡ് ട്രംപ് ലക്ഷ്യമിടുന്നത്..

04 MAY 2020 06:35 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യാപനത്തില്‍ ചൈനയ്‌ക്കെതിരെ പരാതി തുടരുന്ന അമേരിക്ക ചൈനയ്‌ക്കെതിരെ വ്യാപാര ഭീഷണിയുമായി രംഗത്ത്. ചൈനയ്‌ക്കെതിരെ വ്യാപാര തലത്തില്‍ പിടിമുറുക്കാനാണ് ഡൊണാള്‍ഡ് ട്രംപ് ലക്ഷ്യമിടുന്നത്.. 200 ബില്ല്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പന്നങ്ങളും സേവനങ്ങളും വാങ്ങിയില്ലെങ്കില്‍ ചൈനയുമായുള്ള വ്യാപാരക്കരാര്‍ അമേരിക്ക റദ്ദാക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് .

രണ്ട് വര്‍ഷത്തോളം നീണ്ടു നിന്ന വ്യാപാര ശീതയുദ്ധത്തിനു വിരാമമിട്ട് കഴിഞ്ഞ ജനുവരിയിലാണ് അമേരിക്ക ചൈനയുമായി വ്യാപാര കരാർ ഒപ്പുവെച്ചത് . എന്നാല്‍ ചൈന കൊറോണയുടെ പശ്ചാത്തലത്തില്‍ കരാറില്‍ മാറ്റം വരാത്താന്‍ ശ്രമിക്കുന്നുവെന്നാണ് യുഎസ് ആരോപിക്കുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന നികുതി കുറയ്ക്കണമെന്നും എന്നാല്‍ മാത്രമേ തിരിച്ച് അതേ നടപടിയുണ്ടാവൂ എന്നും ട്രംപ് ചൈനയെ അരിയിച്ചിരുന്നു. നേരത്തെ 360 ബില്യണിന്റെ താരിഫാണ് യുഎസ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയത്

ചൈനയുടെ നടപടി എന്താണെന്ന് അമേരിക്ക നിരീക്ഷിക്കുകയാണ്. ചൈന അമേരിക്കയെ മുതലെടുത്തു. അവര്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ വാങ്ങണം. ഇല്ലെങ്കിൽ കാര്യങ്ങള്‍ ലളിതമാണ്. കരാര്‍ റദ്ദാക്കും. തന്നെ തെരഞ്ഞെടുക്കുന്നത് കാണാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് അമേരിക്ക നികുതി വര്‍ധന വരുത്തിയപ്പോള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അമേരിക്കയില്‍ നിന്ന് 200 ബില്ല്യണ്‍ ഡോളര്‍ വിലവരുന്ന ഉല്‍പന്നങ്ങള്‍ വാങ്ങാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇക്കാര്യമാണ് ട്രംപ് ഓര്‍മ്മിപ്പിച്ചത്.

ചൈനയില്‍ നിന്നുള്ള ഇരുപതിനായിരം കോടി ഡോളറിന്റെ ഇറക്കുമതിക്ക് അമേരിക്ക പത്തുശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു . അമേരിക്കയുമായുള്ള ചൈനയുടെ വ്യാപാരം കൂട്ടുക, സാങ്കേതിക വിദ്യ മോഷണം അവസാനിപ്പിക്കുക, ഉന്നത സാങ്കേതികതയില്‍ അടിസ്ഥാനമായുള്ള വ്യവസായങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അന്ന് അമേരിക്ക മുന്നോട്ടു വെച്ചിരുന്നത്

നേരത്തെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമായിരുന്നു ആഗോള സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിച്ചത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക കുത്തന നികുതി വര്‍ധിപ്പിച്ചപ്പോള്‍ ചൈനയും തിരിച്ചടിച്ചു. പിന്നീടാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. കൊവിഡിന്റെ വ്യാപനത്തിന് ചൈനയാണ് കാരണമെന്നും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കുമെന്നും ട്രംപ് നേരത്തെയും ഭീഷണി മുഴക്കിയിരുന്നു

കൊറോണ പടരുന്നതുവരെ ചൈനയുമായി തനിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. അതിന് ശേഷമാണ് സ്ഥിതിഗതികള്‍ മാറിയത്. അബദ്ധം സംഭവിച്ചാലും ബോധപൂര്‍വമായാലും കൊറോണ വ്യാപനത്തിന് പിന്നില്‍ ചൈനയാണെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് മുൻപ് പറഞ്ഞിരുന്നു . ചൈന ലോക ജനതയെ നശിപ്പിക്കുന്നതിനായിട്ടാണ് കൊറോണവൈറസിനെ ഉപയോഗിച്ചതെന്നും, യഥാര്‍ത്ഥ വിവരങ്ങള്‍ ആര്‍ക്കും കൈമാറിയില്ലെന്നും യുഎസ് ആരോപിക്കുന്നു

കൊവിഡ് കാരണം അമേരിക്കന്‍ സാമ്പത്തിക രംഗം തിരിച്ചടി നേരിടുന്ന ഘട്ടത്തില്‍ ചൈനയില്‍ നിന്നുള്ള യു.എസ് കമ്പനികളുടെ ഉല്‍പാദനവും വിതരണ ശൃംഖലയും മാറ്റി മറ്റു രാജ്യങ്ങളുമായി ധാരണയിലാവാനും അമേരിക്ക ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (22 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (2 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (2 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (2 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (6 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (7 hours ago)

Malayali Vartha Recommends