Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികളെ ആ ലിങ്കുകൾ തുറക്കരുതേ; അത് നിങ്ങളെ ചതിക്കും ; അവ വ്യാജമാണ്

06 MAY 2020 07:30 AM IST
മലയാളി വാര്‍ത്ത

കൊവിഡ് 19 കാരണം വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ച് എത്തിക്കാനുളള തയ്യാറെടുപ്പുകളിലാണ് രാജ്യം. പ്രവാസികളും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ നടത്തി തുടങ്ങി. വ്യാഴാഴ്ച മുതലാണ് പ്രവാസികളെ തിരികെ കൊണ്ട് വരിക. ഘട്ടം ഘട്ടമായാണ് ഈ പ്രക്രിയ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കുക എന്നാണ് അറിയാൻ കഴിയുന്നതും.. വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചാണ് പ്രവാസികളെ നാട്ടിലെത്തിക്കുക.

എന്നാൽ ഈ തയ്യാറെടുപ്പുകളൊക്കെ നടക്കുമ്പോഴും പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട് ചില വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. വാട്‌സ്ആപ്പിലാണ് ചില ഗൂഗിള്‍ ഫോമുകളുടെ ലിങ്കുകള്‍ പ്രചരിക്കുന്നത്. കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള ഫോമുകള്‍ എന്ന പേരിലാണിവ പ്രചരിക്കുന്നത്.എന്നാൽ അവ വ്യാജമാണ് . ഇന്ത്യയില്‍ നിന്നുളള രക്ഷാപ്രവര്‍ത്തന വിമാനങ്ങള്‍ എന്നാണ് ഈ ഫോമുകളുടെ തലക്കെട്ട്.
പ്രവാസി ഇന്ത്യക്കാരെ തിരിച്ച് എത്തിക്കാനുളള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിറകേയാണ് ഈ വ്യാജ രജിസ്‌ട്രേഷന്‍ ഫോമുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങിയത്. നാട്ടിലേക്ക് തിരിച്ചെത്താനുളളവര്‍ ഈ ലിങ്കുകളില്‍ കയറി വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം എന്നാണ് പ്രചാരണം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലുളള ഒരു ഫോമും പുറത്തിറക്കിയിട്ടില്ല എന്നതാണ് വസ്തുത.

ഇത്തരം ലിങ്കുകളില്‍ കയറി രജിസ്റ്റര്‍ ചെയ്യരുത് എന്നും സര്‍ക്കാരിന്റെ ഔദ്യോഗിക എംബസ്സി വെബ്‌സൈറ്റുകളില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ പാടുളളൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മെയ് 7 മുതല്‍ 13 വരെയാണ് ഇന്ത്യ പ്രവാസികളെ തിരികെ എത്തിക്കാനുളള മഹാദൗത്യം നടപ്പിലാക്കുന്നത്. 64 വിമാനങ്ങളിലായി 14800 ഇന്ത്യക്കാരെയാണ് തിരികെ എത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമാന ടിക്കറ്റ് അടക്കമുളള യാത്രാ ചെലവുകള്‍ മടങ്ങി വരുന്നവര്‍ തന്നെ നിര്‍വ്വഹിക്കണം. കൊവിഡ് രോഗബാധ ഇല്ലാത്തവരെ മാത്രമേ നാട്ടിലേക്ക് തിരികെ എത്തിക്കുകയുളളൂ. ഇന്ത്യയിലേക്ക് മടങ്ങുന്നവരെ യുഇഎ വിമാനത്താവളങ്ങളില്‍ വെച്ച് ദ്രുതപരിശോധന നടത്തും. കൊവിഡ് ഇല്ലെങ്കില്‍ മാത്രമേ യാത്രാനുമതി നല്‍കുകയുളളൂ. ഇന്ത്യയിലേക്ക് എത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. അതിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (6 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (11 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (16 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (33 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

Malayali Vartha Recommends