പ്രവാസികളുടെ നിലക്കാത്ത കണ്ണുനീർ ആര് കാണും?ഏതുവിധേനെയെങ്കിലും നാടണയണയണമെന്ന് പ്രവാസികൾ, ചാർട്ടേർഡ് വിമാനങ്ങൾക് സമയമായില്ല എന്ന് സർക്കാർ

ജീവനിലെ കൊതികൊണ്ട് മാത്രമല്ല തങ്ങളുടെ ഉറ്റവരെ കാണാൻ ഏതുവിധേനെയെങ്കിലും നാടണയാൻ വഴിതേടി കാത്തിരുന്ന ആ പ്രവാസികളുടെ മുന്നിൽ വന്നുചേർന്ന മറ്റൊരു അവസരമായിരുന്നു ചാർട്ടഡ് വിമാനം. എന്നാൽ സാധാരണ വിമാന നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പരിമിത വിമാനങ്ങളിൽ സീറ്റ് കിട്ടാൻ കാത്തിരുന്നാൽ ചിലപ്പോൾ ശവപ്പെട്ടിക്കുള്ളിലാവും മടക്കം എന്ന് പേടിക്കുന്ന രോഗികളും വയോധികരും വീട്ടമ്മമാരുമൊക്കെ അൽപം കൂടുതൽ പണം നൽകിയാണെങ്കിലും സര്ക്കാര് അനുമതി നൽകിയ ഇത്തരം ചാർട്ടഡ് വിമാനത്തിൽ പോകുവാനും തയാറായിരുന്നു.
അതേസമയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട് ചാർട്ടർ വിമാന സർവീസുകൾക്ക് തിരിച്ചടിയാകുമെന്ന് ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. സ്പൈസ് ജെറ്റിനു പുറമെ കൂടുതൽ വിമാന കമ്പനികൾക്ക് അനുമതി നൽകാൻ കേന്ദ്രം ഇതുവരെ തയാറായിട്ടില്ല. ഇതേതുടർന്ന് കുറഞ്ഞ നിരക്കിൽ ആളുകളെ കൊണ്ടു വരണമെന്ന കേരളത്തിന്‍റെ പിടിവാശി പ്രതിസന്ധി സങ്കീർണമാകുമെന്ന ആശങ്കയിലാണ് പ്രവാസലോകം മുഴുവനും. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് എംബസികളിലും കോൺസുലേറ്റുകളിലും രജിസ്റ്റർ ചെയ്തവരിൽ പതിനഞ്ചു ശതമാനം പേർക്കു പോലും ഇതിനകം അവസരം ലഭിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്. ഗർഭിണികൾ, വയോധികർ, ചികിൽസ ആവശ്യമുള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ, വിസിറ്റ് വിസയിൽ വന്നു കുടുങ്ങിയവർ ഉൾപ്പെടെ മുൻഗണനാ പട്ടികയിൽ പെട്ട പതിനായിരങ്ങളും ആഴ്ചകളായി കാത്തിരിപ്പിൽ തന്നെ തുടരുന്നത് വളരെ ദയനീയമാണ്.
നാട്ടിലേക്ക് എങ്ങനെയെങ്കിലും എത്തിപ്പെടണം എന്ന പ്രവാസികളുടെ ആകുലത ആരും പരിഗണിക്കുന്നില്ല എന്ന് തന്നെ ഇതിൽ നിന്നും വ്യക്തമാകുന്നതാണ്. ലോക്ഡൗൺ തുടങ്ങിയ ഘട്ടത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സന്നദ്ധത അറിയിച്ച് യു.എ.ഇയുടെ സ്വന്തം വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും എയർ അറേബ്യയും ഫ്ലൈദുബൈയും മുന്നോട്ട് വന്നതാണ്. സമയമായില്ല എന്നായിരുന്നു അന്നേരം ഡൽഹിയിൽ നിന്നുള്ള മറുപടി വ്യക്തമാക്കിയത്.
പ്രവാസികളെ നാട്ടിലെത്തിക്കാൻ വിമാന സർവീസുകൾ ഒട്ടും പര്യാപ്തമല്ലെന്നിരിക്കെയാണ് ചാർട്ടർ ഫ്ലൈറ്റുകൾക്ക് അനുമതി നൽകിയ നടപടി പ്രവാസലോകം ഏറെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. എന്നാൽ പുതിയ ഉപാധികൾ ചാർട്ടർ വിമാന സർവീസുകൾക്ക് തിരിച്ചടിയാകുമെന്നതിൽ സംശയമില്ല. ചുരുങ്ങിയ നിരക്കിൽ ആളുകളെ കൊണ്ടു പോകാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളാണ് മുൻകൈയെക്കേണ്ടതെന്നും പ്രവാസലോകം ഒന്നടങ്കം ആവശ്യം ഉന്നയിക്കുകയാണ്.
ഇതേതുടർന്ന് ഗൾഫിലെ ബജറ്റ് എയർലൈൻസുകളും കേരളത്തിലേക്ക് സർവീസുകൾക്ക് സന്നദ്ധത അറിയിച്ചതാണ്. എന്നാൽ ഇക്കാര്യത്തിലും അനുകൂല തീരുമാനം ഇതുവരെ ഉണ്ടായില്ല. സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ പ്രവാസികളുടെ മടക്കം അനിശ്ചിതമായി നീളുമോ എന്ന ആശങ്കയും ശക്തമായി തന്നെ തുടരുകയാണ്.]
https://www.facebook.com/Malayalivartha