Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

29 JUNE 2020 12:12 PM IST
മലയാളി വാര്‍ത്ത

കോവിഡ് -19 നെ തുടര്‍ന്ന് റദ്ദാക്കിയ യാത്രകളെല്ലാം പുനരാരംഭിക്കുകയാണ്.ഈ പശ്ചാത്തലത്തില്‍ പലരീതിയിലുള്ള നിയന്ത്രണങ്ങളാണ് വിവിധ രാജ്യങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടുള്ളത്
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു മുതല്‍ നാലുമണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് ഒമാന്‍ വിമാനത്താവള കമ്പനി പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് നിര്‍ദേശങ്ങളെന്ന് അധികൃതര്‍ അറിയിച്ചു.

യാത്ര പുറപ്പെടുന്നവര്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ നടത്തുന്നതിനും ഇ-ടിക്കറ്റ് ഉപയോഗിക്കുന്നതിനും മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഒരു ഹാന്‍ഡ്ബാഗ് മാത്രമെ അനുവദിക്കുകയുള്ളൂ. ശരീര താപനില 38 ഡിഗ്രിയില്‍ അധികമുള്ളവരെ ആരോഗ്യ കേന്ദ്രത്തിലേക്ക് അയക്കും.
കോവിഡ് ലക്ഷണങ്ങളുള്ളവര്‍ വിമാനത്താവളത്തില്‍ വരരുത്. വിമാനത്താവളത്തിലെത്തുന്നവരില്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ യാത്ര അനുവദിക്കില്ല. വിമാനത്താവള ടെര്‍മിനലിനുള്ളിലുള്ള മുഴുവന്‍ സമയങ്ങളിലും യാത്രക്കാര്‍ മാസ്‌ക് ധരിക്കണം. യാത്രക്കാരെ മാത്രമാണ് ടെര്‍മിനലിന് ഉള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. പി.പി.ഇ കിറ്റുകള്‍ വിമാനത്തില്‍ വാങ്ങാന്‍ ലഭിക്കും.

എയര്‍പോര്‍ട്ട് സംവിധാനങ്ങളും ആളുകള്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങളും ഇടക്കിടെ ശുചിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും; അണുമുക്തമാക്കല്‍ പ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങളില്‍ യാത്രക്കാര്‍ പ്രവേശിക്കരുത്; കൈകള്‍ ഇടക്ക് കഴുകണം; ടെര്‍മിനലിന്റെ വിവിധയിടങ്ങളില്‍ ലഭ്യമാക്കിയിരിക്കുന്ന സാനിറ്റൈസറുകള്‍ ഉപയോഗിക്കണം; വിമാനത്താവളത്തിന്റെ വിവിധ പ്രതലങ്ങളില്‍ പരമാവധി തൊടാതിരിക്കുക; ട്രോളികളും, ട്രേകളുമടക്കം ഉപകരണങ്ങള്‍ രോഗാണുമുക്തമാക്കിയിരിക്കും; മുഖാവരണങ്ങളും കൈയുറകളും നിശ്ചയിക്കപ്പെട്ട മാലിന്യപ്പെട്ടികളില്‍ മാത്രം ഉപേക്ഷിക്കുക; ചില സംവിധാനങ്ങള്‍ അടച്ചിട്ടിരിക്കും.

ഓണ്‍ലൈന്‍ ചെക്ക് ഇന്‍; സെല്‍ഫ് സര്‍വിസ് കിയോസ്‌ക്; ബാഗേജ് ഡ്രോപ്പ്; പാസഞ്ചര്‍ ബോര്‍ഡിങ് സംവിധാനം; കോണ്‍ടാക്ട്‌ലെസ് പേമെന്റ്
എന്തെങ്കിലും രേഖകള്‍ നല്‍കിയാല്‍ ശേഷം കൈകള്‍ സാനിറ്റൈസ് ചെയ്യുക; ഇ-ഗേറ്റുകള്‍ കോവിഡ് കാലത്ത് പ്രവര്‍ത്തിക്കില്ല; കൈകൊണ്ടുള്ള പരിശോധന ഒഴിവാക്കാന്‍ എല്ലാ സാധനങ്ങളും ട്രേയില്‍ വെക്കുക; നിരോധിത സാധനങ്ങള്‍ കൈവശമില്ലെന്ന് ഉറപ്പാക്കുകയും വേണം.

റസ്‌റോറന്റുകളിലും കഫെകളിലും വാങ്ങിയ സാധനങ്ങള്‍ തിരിച്ചെടുക്കില്ല
ചില റീട്ടെയില്‍ മേഖലകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും; റസ്റ്റാറന്റുകളിലെ ഇരിപ്പിടങ്ങള്‍ കുറക്കും; ഭക്ഷണ-പാനീയങ്ങള്‍ വില്‍പന നടത്തുന്ന ഔട്ട്‌ലെറ്റുകളില്‍ പ്രത്യേക നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തും.
എല്ലാ സമയവും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുക; വിമാനത്താവളത്തിലുടനീളം പ്രൊട്ടക്ടിവ് സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്
വിമാനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക നടപടിക്രമങ്ങളാകും ഉണ്ടാവുക. ഇത് സംബന്ധിച്ച ഗ്രൗണ്ട് ജീവനക്കാരുടെയും വിമാന ജീവനക്കാരുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കണം. ടെര്‍മിനലില്‍ വിമാനം കാത്തിരിക്കുമ്പോഴും സാമൂഹിക അകലം പാലിക്കണം.
വന്നിറങ്ങുന്ന യാത്രക്കാര്‍ക്കും ശരീര താപനില പരിശോധന ഉണ്ടായിരിക്കും. കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തുടര്‍പരിശോധനകള്‍ക്ക് വിമാനത്താവള ക്ലിനിക്കിലേക്ക് പോകേണ്ടിവരും. എമിഗ്രേഷനില്‍ രേഖകള്‍ നല്‍കിയാല്‍ ശേഷം കൈകള്‍ സാനിറ്റൈസ് ചെയ്യണം. ബാഗേജുകള്‍ എടുക്കുന്ന സ്ഥലത്ത് സാമൂഹിക അകലം പാലിക്കണം.
വിമാനത്താവള ടാക്‌സികള്‍ ഉണ്ടാകില്ല. സ്വീകരിക്കാന്‍ കൂടുതല്‍ ആളുകളെ അനുവദിക്കുകയുമില്ലെന്ന് 'നിങ്ങളുടെ ആരോഗ്യം, ഞങ്ങളുടെ മുന്‍ഗണന'എന്ന് പേരിട്ടിരിക്കുന്ന നിര്‍ദേശങ്ങളില്‍ പറയുന്നു.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (21 minutes ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (1 hour ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (2 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (2 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (3 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (4 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends