ഒമാനില്‍ മലയാളിയെ കഴുത്തറുത്ത് കൊന്നു; കൊല നടത്തിയത് ബംഗ്ലാദേശുകാരന്‍

പ്രവാസികളെ ഞെട്ടിച്ച് കൊണ്ട് ഒമാനില്‍ മലയാളിയെ കഴുത്തറുത്ത് കൊന്നു. സംഭവത്തില്‍ ബംഗ്ലാദേശി സ്വദേശി പിടിയിലായതായി പോലീസ് അറിയിച്ചു. പത്തനംതിട്ട സ്വദേശി പ്രജിത് മുരളീധരനാണ്(26) കൊല്ലപ്പെട്ടത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക സൂചന.
ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. മറ്റ് ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയം ഓഫീസില്‍ നിന്നും പണം അപഹരിക്കാന്‍ ശ്രമിച്ച സംഘത്തിനെ പ്രജിത് തടയാന്‍ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കാലാശിച്ചതെന്നാണ് സൂചന. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് അകം പോലീസ് ബംഗ്ലാദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട പ്രജിത് ഒമാന്‍ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ജീവനക്കാരനാണ്. ബുറൈമിയിലുള്ള കമ്പനിയുടെ ഓഫീസിലാണ് കൊല നടന്നത്. കഴിഞ്ഞയാഴ്ചയാണ് പ്രജിത് ഇവിടെ സ്ഥലം മാറിയെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha