ഇന്ത്യന്‍ സ്‌കൂളില്‍ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശം

അഡ്മിഷന്‍ കാത്തുനില്‍ക്കുന്ന മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്ത്യന്‍ സ്‌കൂളില്‍ പ്രവേശം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല യൂസുഫ് അല്‍ മുത്തവ അനുമതി നല്‍കി. കമ്മ്യൂണിറ്റി സ്‌കൂള്‍ എന്ന നിലയിലാണ് ഈ പരിഗണന. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സര്‍ക്കാര്‍ നോമിനി സജി മാര്‍ക്കോസ്, മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ലെനി.പി.മാത്യു, മുന്‍ രക്ഷിതാവും സാമൂഹിക പ്രവര്‍ത്തകനുമായ ജേക്കബ് വര്‍ഗീസ് എന്നിവര്‍ അണ്ടര്‍ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രവേശന പ്രതിസന്ധിക്ക് പരിഹാരമായത്. രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ മന്ത്രാലയം എല്ലാ സഹായങ്ങളും വാഗ്ധാനം ചെയ്യുന്നതായി ഡോ. മുത്തവ അറിയിച്ചു.
അതേ സമയം, ക്‌ളാസിലെ കുട്ടികളുടെ എണ്ണം നിജപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുമെന്ന് പ്രിന്‍സ് നടരാജന്‍ ഉറപ്പ് നല്‍കി. ഇന്ത്യന്‍ സമൂഹത്തോട് വിദ്യാഭ്യാസമന്ത്രാലയം കാണിക്കുന്ന അനുഭാവപൂര്‍ണമായ നിലപാടിന് സ്‌കൂള്‍ അധികൃതര്‍ നന്ദി അറിയിച്ചു. കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. അഹ്ലം അല്‍ ആമറുമായും എക്‌സിക്യൂട്ടീവ് കമ്മിറ്റി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. കൂട്ടായ ശ്രമങ്ങളാണ് പ്രശ്‌നപരിഹാരത്തിലേക്ക് നയിച്ചതെന്നും മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ കാണിച്ച പക്വത അഭിനന്ദനാര്‍ഹമാണെന്നും പ്രിന്‍സ് നടരാജന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha